Friday, January 16, 2026

വര്‍ഗ്ഗീയതയും ലഹരി വ്യാപനവും എതിര്‍ക്കപ്പെടണം: ധര്‍മ്മരാജ്യ വേദി

Must Read

മുളന്തുരുത്തി: രാജ്യത്ത് വളര്‍ന്നു വരുന്ന വര്‍ഗീയതയും ലഹരി ഉപയോഗവും ജനങ്ങളുടെ ചിന്താശക്തിയെ തകര്‍ക്കുകയാണെന്ന് കേരള ധര്‍മ്മരാജ്യ വേദി മുളന്തുരുത്തിയില്‍ ചേര്‍ന്ന പ്ലാനിംഗ കണ്‍ വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.


വര്‍ഗീയത സമൂഹത്തില്‍ അസ്വസ്ഥതയും ഉല്‍കണ്ഠയും വളര്‍ത്തുന്നുണ്ട്. ക്രിയാത്മകശേഷിയും ഊര്‍ജ്ജസ്വലതയും സാമ്പത്തിക പുരോഗതിയും ഇതു മുഖേനേ ഇല്ലാതാകുകയാണ്. ലഹരി വ്യാപനം കുടുംബഭദ്രതതകരുന്നതോടൊപ്പം സംസ്‌ക്കാര ശ്യൂനരും ലക്ഷ്യബോധവുമില്ലാത്ത തലമുറകള്‍ വളര്‍ന്നു വരുന്ന അപകടാവസ്ഥയാണ് നാം കണ്ട് കൊണ്ടിരിക്കുന്നതെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

ബിഷപ്പ് ഡോ. മാര്‍ ജ്യോ ഷോ ഇഗ്നാത്യാസ് ഉദ്ഘാടനം ചെയ്തു.. ഡോ. ആദായി ജേക്കബ്.ക്വാര്‍ എപ്പിസ്‌കോപ്പ അദ്ധ്യക്ഷനായിരുന്നു.
പഞ്ചായത്തി രാജ് നഗരപാലിക നിയമം 232, 447, വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ബിഷപ്പ് ഡോ: കുര്യക്കോസ് മാര്‍ തിയോഫിലോസ്, ഡോ.ഖാസി മുല്‍ ഖാസിമി .ഡോ.ജോര്‍ജ് സാമുവല്‍ . ഇയ്യച്ചേരി കുഞ്ഞികൃഷണന്‍ .. രാജീവ് മേച്ചേരി . അനിഷ് കെ ജോയ് . എബി മാത്യൂസ്, മാതാജി കാതറിന്‍ പ്രഭു ജ്യോതി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img