കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് മുന്‍ കായിക വകുപ്പ് മേധാവി പ്രൊഫ. പി ഐ ബാബു കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ അത്ലറ്റിക് ടീമിന്റെ മാനേജര്‍. ഇംഗ്ലണ്ടിലെ ബര്‍മിങാമില്‍ നാളെ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ മാനേജരായിട്ടാണ് നിയമനം.
അത്‌ലറ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി, കേരള അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി, കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നു. 2013 ലെ മികച്ച കോളേജ് കായിക അദ്ധ്യാപകനുള്ള ജി. വി. രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ് അടക്കം നേടിയ കായിക പരിശീലകനാണ് പ്രൊഫ. ബാബു.കോതമംഗലം എം.എ. സ്‌പോര്‍ട്‌സ് അക്കാദമിയിലെ പരിശീലകനുമാണ്.
കോതമംഗലം പാറേക്കര കുടുംബാംഗമാണ്.എം. എ കോളേജില്‍നിന്നുള്ള കായികതാരങ്ങളായ എല്‍ദോസ് പോള്‍, മുഹമ്മദ് അജ്മല്‍, അബ്ദുള്ള അബൂബക്കര്‍ തുടങ്ങിയവര്‍ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ കായിക താരമെന്ന നേട്ടത്തിനുടമയാണ് എം എ കോളേജിന്റെ മുന്‍ താരമായ എല്‍ദോസ്.



