Monday, December 15, 2025

മുസ്തഫൽ ഫൈസിക്ക് ദുബൈ ഗവണ്മെന്റ് ഗോൾഡൻ വിസ നൽകി

Must Read

ദുബൈ: എഴുത്തുകാരനും ‘ സമസ്ത’ കേന്ദ്ര മുശാവറ അംഗവുമായ എം. പി മുസ്തഫൽ ഫൈസിക്ക് ദുബൈ ഗവണ്മെന്റിന്റെ ഗോൾഡൻ വിസ ലഭിച്ചു. ഗ്രന്ഥ രചനകളും പ്രഭാഷണങ്ങളും സാമൂഹിക വൈജ്ഞാനിക സേവനങ്ങളും വിലയിരുത്തിയാണ് ദുബൈ ഗവൺമെന്റിന്റെ ആദരം. വളാഞ്ചേരി പുറമണ്ണൂരിലെ മജ് ലിസ് ദഅവത്തിൽ ഇസ്ലാമിയ സ്ഥാപകനും ജനറൽ സെക്രെട്ടറിയുമാണ് മുസ്തഫൽ ഫൈസി. 
വിശുദ്ധ ഖുർആന് 12 വാല്യങ്ങളിലായി തയാറാക്കിയ വ്യഖ്യാനം അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനകളിൽ ഒന്നാണ്. മുഹ്‌യിദീൻ മാല വ്യഖ്യാനം, ഇസ് ലാമും ഓറിയന്റലിസവും, ത്രിമാന തീർത്ഥം, മൗലിദാഘോഷം എന്നിയവയൊക്കെ ഫൈസിയുടെ രചനകളാണ്.  അൽമുബാറക് വാരിക ചീഫ് എഡിറ്ററും ഗവേഷക പണ്ഡിതനുമാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img