ഇന്ന് കന്യാകുമാരിയില്‍ നിന്നും ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര 150 ദിവസത്തിനുള്ളില്‍ 3,570 കിലോമീറ്റര്‍ സഞ്ചരിക്കും. യാത്ര ജമ്മു കശ്മീരില്‍ ആണ് അവസാനിക്കുക.യാത്രക്കാര്‍ ദിവസവും 6 മുതല്‍ 7 മണിക്കൂര്‍ വരെ നടക്കും. എല്ലാ ദിവസവും യാത്രകളുടെ രണ്ട് സമയത്താണ് നടത്തുക. രാവിലെയും വൈകുന്നേരവും. പ്രഭാതത്തില്‍ രാവിലെ ഏഴ് മുതല്‍ 10.30 വരെയും വൈകുന്നേരത്ത് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 6.30 വരെയും നടക്കും.
ഭാരത് ജോഡോ യാത്രയിലെ ഏറ്റവും പ്രായം കൂടിയ അംഗം രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് വിജേന്ദ്ര സിംഗ് മഹ്ലവത് (58) ആണ്. ഏറ്റവും പ്രായം കുറഞ്ഞ അംഗം 25 വയസുള്ള അജാം ജോംബ്ലയും ബെം ബായിയും ഇരുവരും അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവരാണ്. കനയ്യ കുമാര്‍, പവന്‍ ഖേര എന്നിവരും രാഹുല്‍ ഗാന്ധിയുടെ യാത്രാ സംഘത്തിന്റെ ഭാഗമാണ്. ഭാരത് യാത്രികളില്‍ 30 ശതമാനം സ്ത്രീകളാണ്.
ഭാരത് ജോഡോയില്‍ പങ്കെടുക്കുന്ന യാത്രക്കാര്‍ ഒരു ഹോട്ടലിലും തങ്ങില്ല, രാത്രികള്‍ കണ്ടെയ്നറുകളില്‍ ചെലവഴിക്കും. ഇത്തരത്തില്‍ ആകെ 60 കണ്ടെയ്നറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ചില കണ്ടെയ്നറുകളില്‍ ഉറങ്ങാനുള്ള കിടക്കകള്‍, ടോയ്ലറ്റുകള്‍, എസികള്‍ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്.സുരക്ഷാ കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധി ഒരു കണ്ടെയ്നറില്‍ താമസിക്കും, മറ്റുള്ളവര്‍ കണ്ടെയ്നറുകള്‍ പങ്കിടും.
കണ്ടെയ്നറുകള്‍ എല്ലാ ദിവസവും എത്തുന്നയിടത്ത് മൈതാനങ്ങളില്‍ പാര്‍ക്ക് ചെയ്യും. മുഴുവന്‍ സമയ യാത്രക്കാര്‍ റോഡില്‍ വച്ചാകും ഭക്ഷണം കഴിക്കുന്നത്.ഭാരത് ജോഡോ യാത്രയില്‍ അംഗങ്ങള്‍ക്കായി അടുത്ത അഞ്ചുമാസമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്തുള്ള ക്രമീകരണങ്ങള്‍ മുന്‍കൂട്ടി ചെയ്തിട്ടുണ്ട്.
ഭാരത് ജോഡോ യാത്ര രാജ്യത്തെ ഇരുപത് പ്രധാന സ്ഥലങ്ങളെ സ്പര്‍ശിക്കും: കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, നിലമ്ബൂര്‍, മൈസൂരു, ബെല്ലാരി, റായ്ച്ചൂര്‍, വികാരാബാദ്, നന്ദേഡ്, ജല്‍ഗാവ് ജമോദ്, ഇന്‍ഡോര്‍, കോട്ട, ദൗസ, അല്‍വാര്‍, ബുലന്ദ്ഷഹര്‍, ഡല്‍ഹി, അംബാല, പത്താന്‍കോട്ട്, ജമ്മു, ശ്രീനഗര്‍. കോണ്‍ഗ്രസിന്റെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര കര്‍ണാടകയിലൂടെ മുന്നേറുകയാവും.



