കോഴിക്കോട് :ലഹരിവിമുക്ത ക്യാമ്പെയിനിന്റെ ഭാഗമായി യുവജന ക്ഷേമ ബോര്‍ഡ് സംസ്ഥാന വ്യാപകമായി കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8 മണിക്ക് കോഴിക്കോട് ബീച്ചില്‍ പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ് അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ്, എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ.എം സച്ചിന്‍ദേവ്,ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ്, ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി, ദേശീയ വോളിബോള്‍ താരം കിഷോര്‍ കുമാര്‍, എന്നിവര്‍ വിശിഷ്ടാതിഥികളാവും.
ജനപ്രതിനിധികള്‍, ടീം കേരള വോളണ്ടിയര്‍മാര്‍, യുവജന സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ക്ലബ്ബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും.
ലഹരി വിമുക്ത ക്യാമ്പെയിനിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.



