കാസര്‍കോട്:തിരിച്ചറിയാന്‍ കഴിയാത്ത രാസലഹരികള്‍ പുതു തലമുറയെ കീഴ്‌പ്പെടുത്തുന്നുവെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചീമേനി കോളേജ് ഓഫ് എന്‍ജിനിയറിംഗ് തൃക്കരിപ്പൂരില്‍ സംഘടിപ്പിച്ച ലഹരി വിമുക്ത ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളെ ഉള്‍പ്പടെ കീഴ്‌പ്പെടുത്തുന്ന വിപത്തിനെതിരെ കരുതല്‍ വേണം. ഒരാള്‍ ലഹരിക്ക് അടിമപ്പെടുമ്പോള്‍ ഒരു സമൂഹം തന്നെ നശിക്കുന്നു. ലഹരി ഉപയോഗത്തിന്റെ ശാരീരിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ സമൂഹത്തെ ബോധിപ്പിക്കുന്നതാകണം ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. മാരക ലഹരി വിരുദ്ധ സന്ദേശം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ വിദ്യാര്‍ഥികള്‍ അവരുടെ സംഭാവനകള്‍ നല്‍കി തങ്ങളുടെ സാമൂഹിക പ്രതിബദ്ധത പ്രതിഫലിപ്പിക്കണം. വിദ്യാര്‍ഥികള്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ക്യാമ്പസുകള്‍ക്കൊപ്പം ഹോസ്റ്റലുകളയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് പ്രത്യേകിച്ചും യുവജനങ്ങള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും, കേരള ഗവണ്‍മെന്റും സംയുക്തമായി കോളേജുകള്‍ കേന്ദ്രീകരിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. കയ്യൂര്‍- ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.വത്സലന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ഡോ. വിനോദ് പൊട്ടക്കുളത്ത് ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഡി വൈ എസ് പി ഡോ.വി.ബാലകൃഷ്ണന്‍ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു. സെമിനാറിനു ശേഷം ബാലചന്ദ്രന്‍ കൊട്ടോടിയുടെ മാജിക് ഷോയും ഉണ്ടായി.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.ജ്യോതി, കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി രോഹിത് രാജ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വാഗതവും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് അരുണ്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.



