കാട്ടാംകുഴി അലിയാർ മൗലവി മരണപ്പെട്ടു
കോതമംഗലം : പ്രശസ്ത മതപണ്ഡിതൻ കാട്ടാംകുഴി അലിയാർ മൗലവി (75) മരണപ്പെട്ടു. ഹൃദയസംബന്ധവും വൃക്ക സംബന്ധവുമായ രോഗം ബാധിച്ച് ഏതാനും വർഷങ്ങളായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രോഗം മൂർഛിച്ചതിനെത്തുടർന്ന് ഇന്ന് ചൊവ്വെ ഉച്ചയ്ക്ക് 12 മണിക്കാണ് മരണപ്പെട്ടത്.പഴയകാല മത പ്രഭാഷണ രംഗത്ത് നിറ സാന്നിധ്യം ആയിരുന്നു മൗലവി.
ജാമിഅ ബദ്രിയ്യ പേഴയ്ക്കാപ്പിളളി, കൗസരിയ്യ എടത്തല, പേങ്ങാട്ടുശ്ശേരി മുസ്ലിം ജമാഅത്ത്, കൂറ്റംവേലി ജുമാ മസ്ജിദ്, നൈനാർ മസ്ജിദ് ഈരാറ്റുപേട്ട, മുളവൂർ സെൻട്രൽ ജുമാ മസ്ജിദ്, അമ്പുനാട് ജുമാ മസ്ജിദ്, വെങ്ങോല ഹൈദ്രോസ് ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ ദീർഘകാലം ഖത്തീബും മുദരിസുമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
പേഴയ്ക്കാപ്പിള്ളി ചോട്ടുഭാഗത്ത് കുന്നപ്പിള്ളിൽ കുടുംബാംഗം അസ്മ ബീവിയാണ് ഭാര്യ.
മക്കൾ: സബീദ, സിറാജുദ്ദീൻ, സഹീദ, സുആദ, പരേതനായ സഹറുദ്ദീൻ
മരുമക്കൾ: അലി, ആജിഷ, ഹാഫിള് ഇബ്രാഹിം മൗലവി മുള്ളരിങ്ങാട്, ഹാഫിള് മുഹമ്മദ് അമാനുള്ള.
ഖബറടക്കം ഇന്ന്(ചൊവ്വ) രാത്രി 8 മണിക്ക് കാട്ടാംകുഴി സൗത്ത് ഇരമല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.



