*മൂന്നു പേര്‍ അറസ്റ്റില്‍
സൂപ്പി വാണിമേല്‍
മംഗളൂരു: മൂന്ന് വര്‍ഷം മുമ്പ് പുത്തൂര്‍ റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സാമ്പ്യയില്‍ ഹിന്ദു ജാഗരണ വേദി മേഖല സെക്രട്ടറി കാര്‍ത്തിക് സുവര്‍ണ മെര്‍ള (26) കൊല്ലപ്പെട്ട കേസിലെ പ്രതി പുത്തൂര്‍ ആര്യപുവിലെ ചരണ്‍ രാജിനെ(28) ബൈക്കുകളില്‍ എത്തിയ സംഘം പട്ടാപ്പകല്‍ വെട്ടിക്കൊന്നു.


സുള്ള്യ താലൂക്കിലെ ബെല്ലാരെ പെര്‍മമ്പാടിയില്‍ ഭാര്യാപിതാവ് കിട്ടണ്ണ റൈ
മെഡിക്കല്‍ ഷോപ്പ് തുടങ്ങുന്നിടത്ത് സുഹൃത്ത് തരിഗുഡ്ഡെയിലെ നവീന്‍ കുമാറിനൊപ്പം ചെന്നതായിരുന്നു ചരണ്‍.മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ എത്തിയ സംഘം ചരണിനെ അക്രമിക്കുകയായിരുന്നു എന്ന് നവീന്‍ പൊലീസിനോട് പറഞ്ഞു.ഓടിച്ചെന്ന തന്നെ നാളെ എന്ത് സംഭവിക്കും എന്ന് ഓര്‍ത്തോ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ചോരയില്‍ കുളിച്ച ചരണ്‍ സംഭവസ്ഥലത്ത് മരിച്ചു.

2019 സെപ്റ്റംബര്‍ മൂന്നിന് രാത്രിയാണ് റിട്ട.വിദ്യാഭ്യാസ ഓഫീസര്‍ രമേശ് മെര്‍ളയുടെ മകനായ കാര്‍ത്തിക് ഗണേശോത്സവ പരിസരത്ത് കൊല്ലപ്പെട്ടത്.ആ കേസില്‍ അറസ്റ്റിലായ നാലുപേരില്‍ ഒരാളാണ് കൊല്ലപ്പെട്ട ചരണ്‍.ജാമ്യം ലഭിച്ച് ഈയിടെയാണ് പുറത്തിറങ്ങിയത്.

ചരണിനെ അക്രമിച്ചവരെക്കുറിച്ച് നവീന്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.നര്‍മേഷ് റൈ(29), നിതിന്‍ ഷെട്ടി (23),വിജേഷ്(22) എന്നിവരെയാണ് പുത്തൂര്‍ കെയുറു പള്‍ത്തടുക്കയില്‍ നിന്ന് പുത്തൂര്‍ റൂറല്‍ എസ്.ഐ ഉദയ രവി,ബെല്ലാരെ എസ്.ഐ റുക്മ നായിക് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.



