മംഗളൂരു: ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഉടുപ്പി ഗവ.പി.യു വനിത കോളജ് വിദ്യാർഥികൾ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹരജി ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ സിംഗിൾ ബെഞ്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിലേക്ക് മാറ്റി.ചൊവ്വാഴ്ചയും ബുധനാഴ്ചയും വാദങ്ങൾ കേട്ട ശേഷമാണിത്.ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളുള്ളതിനാൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ വിധിയുണ്ടാവേണ്ടതുണ്ടെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
ഖുർആന് എതിരെ സർക്കാറിന് ഉത്തരവിറക്കാനാവില്ല.വസ്ത്രം, ശിരോവസ്ത്രം എന്നിവ മൗലികാവകാശമാണ്.സർക്കാറിന് ഇതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാം.വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ് ശിരോവസ്ത്രം.ഇക്കാര്യത്തിൽ കർണാടക സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഈ സ്വകാര്യതയുടെ സീമാലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.



