Tuesday, January 20, 2026

സ്വാതന്ത്ര്യത്തിന്റെ പൂന്തോട്ടം ഒരുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്

Must Read

കാസര്‍കോട്:സ്വാതന്ത്ര്യ വാര്‍ഷികാഘോഷ ഭാഗമായി 75 അലങ്കാര, ഔഷധ ചെടികള്‍ നട്ട് ആസാദി ആസാദി ഉദ്യാന്‍ (സ്വാതന്ത്ര്യത്തിന്റെ പൂന്തോട്ടം) ഒരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സ്വാതന്ത്ര്യ സമരസേനാനി ക്യാപ്റ്റന്‍ കെ.എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് പൂച്ചെടി നട്ട് പൂന്തോട്ടം ഉദ്ഘാടനം ചെയ്തു.ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ സ്വാതന്ത്ര്യ സ്മൃതി സ്മരണിക പി.ആര്‍ ചേമ്പറില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പ്രകാശനം ചെയ്തു.

ഡിജിറ്റല്‍ രൂപത്തിലുള്ള സ്മരണിക വായനക്കാര്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാക്കും. സ്വാതന്ത്ര്യസമരകാലത്തെ കാസര്‍കോട് ജില്ലയുടെ സംഭാവനകള്‍, ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളുടെ പൂര്‍ണ്ണ വിവരങ്ങള്‍, വിവിധ സമരങ്ങള്‍, സംഭവങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചതാണ് സ്മരണിക. വിദ്യാര്‍ഥികള്‍ക്ക് പഠനഗ്രന്ഥം എന്ന നിലയിലും ഉപയോഗപ്പെടുത്താന്‍ കഴിയും വിധമാണ് സ്മരണിക തയ്യാറാക്കിയത്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു സ്വാതന്ത്ര്യ സമരസേനാനി ക്യാപ്റ്റന്‍ കെ.എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ ആദരിച്ചു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ.കെ.പി.ജയരാജന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലോ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, സംസ്ഥാന പരിസ്ഥിതി കൗണ്‍സില്‍ ഉപദേശക സമിതി അംഗം പ്രൊഫ.വി.ഗോപിനാഥന്‍, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി.ദില്‍ന സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ ജി.എന്‍.പ്രദീപ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img