Tuesday, January 20, 2026

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Must Read

തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 37,600 രൂപയും ഗ്രാമിന് 4700 രൂപയുമായി. ചൊവ്വാഴ്ച സ്വര്‍ണവില പവന് 80 രൂപ വര്‍ധിച്ചിരുന്നു. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞു. വെള്ളി, ശനി ദിവസങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണവില കുറഞ്ഞിരുന്നു. ശനിയാഴ്ച 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. വെള്ളി, ശനി ദിവസങ്ങളിലായി 360 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്.
ഈ മാസം 13,14,15 തിയതികളിലായിരുന്നു ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയത്. അന്ന് പവന് 38,520 രൂപയായിരുന്നു വില. ഈ മാസം 23നും സ്വര്‍ണവില ഇന്നത്തെ നിരക്കിലേക്ക് എത്തിയിരുന്നു. ഓണനാളുകളില്‍ സ്വര്‍ണവില ഇനിയും കുറയുമോ എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കള്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img