കൊച്ചി: സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്ന് എച്ച് ആര്‍ ഡി എസ്. കാര്‍ അടക്കം വിട്ടു നല്‍കി സഹായിക്കുന്നത് സ്വപ്ന സ്ഥാപനത്തിലെ ജീവനക്കാരി ആയതിനാലാണ്. സര്‍ക്കാരും പൊലീസും സ്വപ്നയെ കെണിയില്‍ പെടുത്തിയതാണെന്നും എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു. സംഘപരിവാര്‍ മാറ്റി നിര്‍ത്തേണ്ടവരല്ല. സംഘപരിവാര്‍ ഇന്ത്യ ഭരിക്കുന്ന സംവിധാനമാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഫാസിസമാണ്. എച്ച് ആര്‍ ഡി എസ് ഇന്ത്യയെ പട്ടിണി രഹിതമാക്കാന്‍ പ്രവര്‍ത്തിക്കുന്നു. എല്ലാതരം രാഷ്ട്രീയ വിശ്വാസികളും സംഘടനയിലുണ്ടെന്നും അജി കൃഷ്ണന്‍ പറഞ്ഞു.
സ്വപ്ന സുരേഷിനെ ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പലരും ഭീഷണിപ്പെടുത്തുന്നുണ്ട്. ബിലീവേഴ്സ് ചര്‍ച്ചിന്റെ എഫ്സിആര്‍എ റദ്ദായതിനാല്‍ വിദേശ ഫണ്ട് കൊണ്ടുവരാനുള്ള സഹായം തേടി ഷാജ് കിരണ്‍ എച്ച് ആര്‍ ഡി എസ്സിനെ സമീപിച്ചിരുന്നു. ആര്‍എസ്സ്എസിന്റെ പിന്തുണയുടെ പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തെറ്റെന്നും അജി കൃഷ്ണന്‍ പറഞ്ഞു



