Monday, December 15, 2025

സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവം: രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Must Read

കോഴിക്കോട്: വെള്ളിമാട്കുന്ന് ജുവനൈല്‍ഹോമില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളോടൊപ്പം ബംഗളുരുവില്‍ നിന്ന് പിടിയിലായ യുവാക്കളിലൊരാള്‍ ചേവായൂര്‍ സ്‌റ്റേഷനില്‍ നിന്ന് ഓടിപ്പോയ സംഭവത്തില്‍  രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ എം.സജി, സി.പി.ഒ ടി. ദിലീഷ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. സജി ജനറല്‍ ഡ്യൂട്ടിയിലും ദിലീഷ് പാറാവ് ഡ്യൂട്ടിയിലും ആയിരുന്നു. 29ന് വൈകുന്നേരമാണ് പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കാന്‍ ശ്രമിക്കുകയും ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ചാടിപ്പോയത്.  ഇതിന്റെ പേരില്‍ ഒരു മണിക്കൂര്‍ നേരം പൊലീസ് വട്ടം കറങ്ങി. ലോ കോളജിന് പിന്നിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഫെബിന്‍ റാഫിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഫെബിന്റെ കൈയില്‍ ഫോണ്‍ ഉണ്ടായിരുന്നുവെന്നതും പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായാണ് കണ്ടിരുന്നത്. സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എ. ഉമേഷ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img