Tuesday, January 20, 2026

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ആറുപേര്‍

Must Read

കോഴിക്കോട് :കോര്‍പ്പറേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നോമിനേഷന്‍ സമര്‍പ്പിച്ച ആറുപേരെയും തെരഞ്ഞെടുത്തു. ജനറല്‍ വിഭാഗത്തില്‍ എന്‍.സി മോയിന്‍കുട്ടി, എം.ബിജുലാല്‍, എ.മൂസ ഹാജി, സി. കബീര്‍ദാസ്, എ.ബൈജു എന്നിവരെയും വനിതാ വിഭാഗത്തില്‍ ഇന്ദു ടി.സിയേയുമാണ് തെരഞ്ഞെടുത്തത്.

ജനറല്‍ വിഭാഗത്തിലെ അഞ്ച് അംഗങ്ങളും വനിതാ വിഭാഗത്തിലെ ഒരു അംഗം ഉള്‍പ്പെടെ ആറ് സ്ഥാനങ്ങളിലേക്ക് ആയിരുന്നു തിരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പരിശോധനയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തിരഞ്ഞെടുക്കേണ്ട അംഗങ്ങളുടെയും നോമിനേഷന്‍ നല്‍കിയ അംഗങ്ങളുടെയും എണ്ണം തുല്യമായതിനാല്‍ നോമിനേഷന്‍ സമര്‍പ്പിച്ച ആറുപേരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.

എ, ബി വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും, എക്‌സ് ഓഫീഷ്യോ അംഗങ്ങളും, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢിയായിരുന്നു വരണാധികാരി. 18 അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img