Tuesday, January 20, 2026

സ്ഥാനക്കയറ്റം ലഭിച്ച പ്രധാനാധ്യാപകര്‍ക്ക് ശമ്പള സ്‌കെയില്‍ അനുവദിക്കണം

Must Read

കോഴിക്കോട്: സ്ഥാനക്കയറ്റം ലഭിച്ച പ്രധാനാധ്യാപകര്‍ക്ക് ആനുപാതികമായ ശമ്പള സ്‌കെയില്‍ അനുവദിക്കണമെന്ന് ഗവ. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. പ്രസിഡന്റ് ഇ.ടി.കെ ഇസ്മായില്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. സംസ്ഥാന കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് സാലിം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ വി. നാരായണന്‍, മിനി മാത്യു, എസ്.എസ് അനില്‍കുമാര്‍, ഷുക്കൂര്‍ കോണിക്കല്‍, ആര്‍. ശ്രീജിത്ത് , പി.കെ സുരേഷ്ബാബു, കെ.സി സാലിഹ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

2021ല്‍ സ്ഥാനക്കയറ്റം ലഭിച്ച പ്രധാനാധ്യാപകര്‍ക്ക് ശമ്പള സ്‌കെയില്‍ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉച്ചഭക്ഷണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img