Sunday, November 9, 2025

സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി

Must Read

ന്യൂഡല്‍ഹി : കോവിഡിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരുന്നുവെന്നും മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് നിലവില്‍ സോണിയ.
സോണിയയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വിശദമായ വാര്‍ത്താ കുറിപ്പിറക്കിയിരുന്നു.

ഇഡിയുടെ ചോദ്യം ചെയ്യല്‍ ഭയന്ന് ആശുപത്രിയില്‍ അഭയം തേടിയിരിക്കുകയാണെന്ന ബിജെപി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കോണ്‍ഗ്രസിന്റെ വാര്‍ത്താ കുറിപ്പ്.
കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ജൂണ്‍ 12 ന് ആണ് സോണിയ ഗാന്ധിയെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയക്ക് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സോണിയ ഗാന്ധിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയെന്നും ചികിത്സകള്‍ തുടരുകയാണെന്നും പാര്‍ടി നേരത്തെ അറിയിച്ചിരുന്നു.
രണ്ടാമതും കോവിഡ് പോസീറ്റിവായതിന് പിന്നാലെയാണ് സോണിയയുടെ ആരോഗ്യനില മോശമായത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില കണക്കിലെടുത്താണ് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നില്‍ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി ചോദിച്ചത്. തിങ്കളാഴ്ച വീണ്ടും ഹാജരാകണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img