കുന്ദമംഗലം :ഐ.സി.ഡി. എസ് ഓഫീസറും കലാസാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കെ. സുകുമാരന്റെ ചരമവാര്‍ഷികത്തില്‍ അംഗന്‍വാടിക്കാര്‍ക്ക് നടത്തുന്ന കലാമത്സരങ്ങള്‍ സെപ്റ്റംബര്‍ 25ന് കുന്ദമംഗലം എ.എം.എല്‍.പി സ്‌കൂളില്‍ നടക്കും. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ അംഗന്‍ വാടികളിലെ കുട്ടികള്‍ക്ക് ചിത്രത്തിന് നിറം നല്‍കുന്ന മത്സരവും വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ചിത്രരചനാ മത്സരവുമാണ് നടക്കുന്നത്.രാവിലെ 9മണിക്ക് മത്സരം ആരംഭിക്കും. ഒരു അംഗന്‍വാടി സെന്ററി ല്‍നിന്ന് തെരെഞ്ഞെടുക്കുന്ന രണ്ടു കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം. സമ്മാനദാനം 12മണിക്ക് നടക്കും. പി. കോയമാസ്റ്റര്‍ (ചെയര്‍മാന്‍), പി. രവീന്ദ്രന്‍ (കണ്‍വീനര്‍), സി. വി. ഗോപാലകൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍ ), പടാളിയില്‍ മുഹമ്മദ് മാസ്റ്റര്‍ (ജോ :കണ്‍വീനര്‍), പി. മനോജ് കുമാര്‍ (ഖജന്‍ജി)എന്നിവര്‍ ഭാരവാഹികളായുള്ള അനുസ്മരണസമിതി പ്രവര്‍ത്തിച്ചുവരുന്നു.



