കോഴിക്കോട്: മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.ടി മധുസൂദനക്കുറുപ്പിന്റെ പേരിലുള്ള പുരസ്‌കാരത്തിന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ അര്‍ഹനായി. 10001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
ആഗസ്റ്റ് ആദ്യവാരത്തില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.പി അവാര്‍ഡ് സമ്മാനിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാറും കണ്‍വീനര്‍ ദിനേശ് പെരുമണ്ണയും അറിയിച്ചു.
മധുസൂദനക്കുറുപ്പിന്റെ 17ാം ചരമവാര്‍ഷികമായ 16ന് രാവിലെ ഒമ്പതിന് ഡി.സി.സി ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം നടക്കും. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.



