Saturday, December 13, 2025

സി.പി.ഐ നേതാവിന് വെടിയേറ്റ തോക്ക് പൊലീസ് എത്തുംമുമ്പേ മാറ്റി കെണിവെച്ചയാള്‍ക്കെതിരെ കൊലപാതകത്തിന് കേസ്

Must Read

സൂപ്പി വാണിമേല്‍

കാസര്‍കോട്:കാട്ടുപന്നിയെ പിടിക്കാന്‍ തോക്ക് കെണി വെക്കുന്നതിനെതിരെ താക്കീത് നല്‍കിയ സി.പി.ഐ നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവും കര്‍ഷകനുമായ കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം.മാധവന്‍ നമ്പ്യാര്‍ (65) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാള്‍ ഒളിവില്‍ പോവുകയും പൊലീസ് സംഭവസ്ഥലത്ത് എത്തുംമുമ്പ് തോക്ക് മാറ്റുകയും ചെയ്തു.
കാട്ടുപന്നിക്കെണി ആളപായം ഉണ്ടാക്കിയേക്കാം എന്നതിനാല്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്ത മാധവന്‍ നമ്പ്യാര്‍ അക്കാര്യം ബേക്കല്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തിരുന്നു.എന്നാല്‍ പൊലീസ് ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്.

നമ്പ്യാര്‍ പോവുന്ന വഴിയില്‍ തന്നെ കെട്ടിവെച്ച ചരടില്‍ തട്ടിയാണ് അദ്ദേഹത്തിന് വെടിയേറ്റത്.ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍ പറഞ്ഞു.
വെടിയുതിര്‍ന്ന നാടന്‍തോക്ക് ലൈസന്‍സ് ഉള്ളതാണോ, ആരുടേതാണ് എന്നും അന്വേഷിക്കുന്നുണ്ട്.കള്ളത്തോക്ക് ഉപയോഗിച്ച് അനധികൃത നായാട്ട് നടക്കാറുള്ള മേഖലയിലാണ് സി.പി.ഐ നേതാവ് വെടിയേറ്റ് മരിച്ച സ്ഥലം.നായാട്ടിന് പ്രാദേശിക തലത്തില്‍ രാഷ്ട്രീയ പിന്തുണയുള്ളതിനാല്‍ പൊലീസ് കണ്ണടക്കുകയാണ് പതിവ്.ഇത്തരം പ്രവണതകള്‍ക്ക് എതിരെ നിലപാടുള്ള ആളായിരുന്നു കൊല്ലപ്പെട്ട മാധവന്‍ നമ്പ്യാര്‍.
ശനിയാഴ്ച വെടിയേറ്റ നമ്പ്യാര്‍
ഇന്നലെ രാവിലെയാണ് മംഗളൂരു ആശുപത്രിയില്‍ മരിച്ചത്.
ഭാര്യ:കെ.നിര്‍മ്മല.മക്കള്‍:നിത്യ കെ.നായര്‍,നിധിന്‍ കെ.നായര്‍.മരുമകന്‍ ദിലീപ് കരിവേടകം.സഹോദരങ്ങള്‍:ഓമന,ലളിത,രമ്യ, പ്രഭാകരന്‍ നമ്പ്യാര്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img