Friday, January 16, 2026

സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അധ്യാപകനെ ഭീഷണിപ്പെടുത്തുന്നതായി പരാതി

Must Read

കോഴിക്കോട്: സി പി എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അധ്യാപകനെ കള്ളകേസില്‍പ്പെടുത്തിയും വധഭീഷണി ഉയര്‍ത്തിയും സി പി എം വേട്ടയാടുന്നതായി പരാതി. നൊച്ചാട് ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും മുന്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗവുമായ നൊച്ചാട് എ എല്‍ പി സ്‌ക്കൂള്‍ അധ്യാപകന്‍ സി.കെ അജീഷിനെയാണ് സി പി എം നിരന്തരമായി വേട്ടയാടുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.അജീഷ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ കരിങ്കൊടി കാണിച്ചെന്ന വ്യാജ പരാതി ചമച്ച് വിദ്യാഭ്യാസ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഡി പി ഐക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സ്‌ക്കൂള്‍ മാനേജര്‍ക്ക് ഡി പി ഐയില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിരിക്കുകയാണിപ്പോള്‍.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച വിഷയത്തില്‍ അജീഷിനെതിരെ നടപടി വേണമെന്ന് ടി പി രാമകൃഷ്ണന്‍ എം എല്‍ എയുടെ കത്തുള്‍പ്പെടെ ഹാജരാക്കിയാണ് വിദ്യാഭ്യാസ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അഡ്വ പി രാമചന്ദ്രന്‍ നായര്‍ അജീഷിനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.വിമാനത്തിലെ പ്രതിഷേധത്തിലൂടെ സിവില്‍ ഏവിയേഷന്‍ നിയമമനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പി രാമചന്ദ്രന്‍ നായര്‍ പരാതി നല്‍കിയിരിക്കുന്നത്.എന്നാല്‍ ജീവിതത്തില്‍ ഇന്നേ വരെ വിമാനയാത്ര ചെയ്യാത്ത വ്യക്തിയാണ് താനെന്നും വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നൊച്ചാട് നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കാളിയായിരുന്നുവെന്നും അതില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറും മറ്റും കാട്ടിയാണ് സി പി എം വ്യാജ പരാതി ചമച്ച് തന്റെ ജോലി നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അജീഷ് പറഞ്ഞു.2012ല്‍ സി പി എം വിട്ട താന്‍ 2021 ഒക്ടോബറിലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. അന്ന് മുതല്‍ വധ ഭീഷണിയും മറ്റുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിടാതെ പിന്തുടരുകയാണ്. മകന്റെ മുന്നില്‍ നിന്നുള്‍പ്പെടെ തന്നെ അസഭ്യം പറയുകയും ടി പി ചന്ദ്രശേഖരന്റെ ഗതിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.അതിന്റെ തുടര്‍ച്ചയായാണ് വിമാനത്തിലെ പ്രതിഷേധമെന്ന പേരില്‍ ഇല്ലാത്ത കേസിന്റെ പേരില്‍ തന്റെ പേരില്‍ നടപടിയെടുക്കാന്‍ ഒരുങ്ങുന്നതെന്നും അജീഷ് പരാതിപ്പെടുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img