കോഴിക്കോട്: ഇസ്്ലാമിക വിഷയങ്ങളെക്കുറിച്ച് (മതം,ചരിത്രം, സംസ്‌കാരം, ദര്‍ശനം) രചിക്കപ്പെട്ട മൗലിക ഗ്രന്ഥങ്ങള്‍ക്കുള്ള സി.എന്‍ അഹമ്മദ് മൗലവി എം.എസ്.എസ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 25,000 രൂപയാണ് അവാര്‍ഡ്.
2019 ജനുവരി 1 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ മൗലിക കൃതികള്‍ക്കാണ് പുരസ്‌കാരം. കൃതികളുടെ രണ്ട് കോപ്പികള്‍ വീതം 2022 സെപ്റ്റംബര്‍ പത്തിന് മുമ്പായി കണ്‍വീനര്‍, സി.എന്‍ അഹമ്മദ് മൗലവി എന്‍ഡോവ്മെന്റ് കമ്മിറ്റി, മുസ്്ലിം സര്‍വീസ് സൊസൈറ്റി, ചെറൂട്ടി റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തില്‍ അയക്കണം. ഗ്രന്ഥകാരന്മാര്‍ക്കും പ്രസാധകര്‍ക്കും വായനക്കാര്‍ക്കും പുസ്തകങ്ങള്‍ അയക്കാവുന്നതാണ്.



