Thursday, January 15, 2026

സിവിക് ചന്ദ്രന്‍ കേസിലെ ജഡ്ജിയുടെ സ്ഥലം മാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി

Must Read

കൊച്ചി:കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. കൊല്ലം ലേബര്‍ കോടതി ജഡ്ജിയായിട്ടായിരുന്നു കൃഷ്ണകുമാറിന്റെ നിയമനം. സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ ചില നിരീക്ഷണങ്ങള്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയായിരുന്നു സ്ഥലംമാറ്റം. ഇതിനെതിരെ കൃഷ്ണകുമാര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണു ജസ്റ്റിസ് എ.കെ.ജയകൃഷ്ണന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്.

ലേബര്‍ കോടതിയിലേക്കു സ്ഥലം മാറ്റിയ ഉത്തരവിനെതിരായ കൃഷ്ണകുമാറിന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ലേബര്‍ കോടതിയിലെ ഡപ്യൂട്ടഷന്‍ തസ്തികയിലേക്കു മാറ്റിയത് ചട്ടവിരുദ്ധമാണെന്ന വാദം ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് തള്ളിയത്. സ്ഥലംമാറ്റ ഉത്തരവില്‍ അപകാതയില്ലെന്ന് കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതി വിലയിരുത്തിയിരുന്നു. ലേബര്‍ കോടതി ജഡ്ജി തസ്തിക ഡപ്യൂട്ടേഷന്‍ തസ്തികയല്ലെന്നും അതുകൊണ്ടു തന്നെ മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നുമായിരുന്നു കോടതി നിലപാട്. ഇതിനെതിരായ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img