Friday, January 16, 2026

സിറ്റി ഗ്യാസ് ഓണത്തിന് വീടുകളില്‍ എത്തും

Must Read

കോഴിക്കോട്: പ്രകൃതിവാതകം പൈപ്പ് വഴി എത്തുന്ന പദ്ധതി ജില്ലയില്‍ ഓണത്തിന് നടപ്പാകും. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ 25 വീടുകളിലാണ് ആദ്യം ഗ്യാസ് എത്തുക. ഇതിന്റെ ഭാഗമായി പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായി. സെപ്റ്റംബര്‍ ആദ്യവാരം പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഉണ്ണികുളം പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, എട്ട്, 14 വാര്‍ഡുകളിലെ 400 വീടുകളില്‍ ഗ്യാസ് എത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

ഇന്ത്യന്‍ ഓയല്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വീടുകളില്‍ ഗ്യാസ് എത്തിക്കുന്നത്. സിറ്റി ഗ്യാസ് പദ്ധതിയുടെ ഒന്നാം ഘട്ടം എന്ന നിലയില്‍ 23.9 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമിക്കടിയില്‍ വലിയ പൈപ്പുകള്‍ സ്ഥാപിച്ച് അതില്‍ പ്രകൃതിവാതകം നിറച്ചുകഴിഞ്ഞു.

വീട്ടുനമ്പറിനൊപ്പം ആധാര്‍ കാര്‍ഡോ, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ ഉള്ളവര്‍ക്ക് വീടുകളിലേക്ക് പ്രകൃതിവാതക കണക്്ഷന് അപേക്ഷിക്കാം. രണ്ട് മാസത്തിനിടയില്‍ മീറ്റര്‍ റീഡിങ് നടത്തി അതിന്റെ അടിസ്ഥാനത്തില്‍ ബില്‍ നിശ്ചയിക്കും. മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള തുകയും സെക്യൂരിറ്റി നിക്ഷേപവും അടക്കം 7118 രൂപ വീട്ടുടമ ആദ്യം നല്‍കണം. പണം ഒന്നിച്ചടക്കാന്‍ വിഷമമുള്ളവര്‍ക്ക് 2118 അടച്ച് കണക്ഷന്‍ എടുക്കാം. ബാക്കി തുക 500 രൂപവീതം തവണകളായി അടയ്ക്കാം.

ഓരോ സ്ഥലത്തും പൈപ്പുകള്‍ സ്ഥാപി്ച്ചുകഴിഞ്ഞാല്‍ തദ്ദേശസ്ഥാപനത്തിലെ ജനപ്രതിനിധിയുടെ സഹകരണത്തോടെ പ്രത്യേക ക്യാമ്പുകള്‍ നടത്തി ആളുകളില്‍ നിന്ന് അപേക്ഷ സ്വീകരിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img