Monday, December 15, 2025

സിആര്‍സി കോഴിക്കോട് ഇനി നൂതന കെട്ടിടത്തില്‍

Must Read

കോഴിക്കോട്: ആധുനിക സൗകര്യങ്ങളോടെ സിആര്‍സി കോഴിക്കോട് (കോമ്പോസിറ്റ് റീജ്യണല്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്മെന്റ്, റീഹാബിലിറ്റേഷന്‍ & എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ് -കോഴിക്കോട്) ഇനി നൂതന കെട്ടിടത്തില്‍. ചേവായൂരിലെ നൂതന സെന്ററിന്റെ ഉദ്ഘാടനം വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി ഡോ. വീരേന്ദ്ര കുമാര്‍ നിര്‍വ്വഹിച്ചു.
വികലാംഗരുടെ ശാക്തീകരണത്തിനും മുഖ്യധാരാ വല്‍ക്കരണത്തിനും സാമൂഹിക നീതി ശാക്തീകരണ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന്് മന്ത്രി പറഞ്ഞു. സുഗമ്യ ഭാരത് അഭിയാന്‍, വിതരണം തുടങ്ങി ബൃഹത്തായ വിവിധ സംരംഭങ്ങള്‍ നടപ്പാക്കുന്ന പ്രക്രിയയിലാണ് വകുപ്പ്. നിര്‍ദിഷ്ട വൈകല്യങ്ങളുടെ എണ്ണം 7 ല്‍ നിന്ന് 21 ആയി ഉയര്‍ത്തിയതോടെ അംഗീകൃത വൈകല്യമുള്ളവരെ പരിചരിക്കുന്നതിനായി സേവനങ്ങളും പരിശീലനവും പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയിരിക്കയാണ്. ഭിന്നശേഷിക്കാരുടെ എണ്ണം ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം, 2015 ലെ സംസ്ഥാന സെന്‍സസ് കണക്കുകള്‍ പ്രകാരം 7,93,937 ഭിന്നശേഷിക്കാരാണ് കേരളത്തിലുള്ളത്. അതുകൊണ്ടു തന്നെ സിആര്‍സിയുടെ പുതിയ കെട്ടിടവും അവിടെയൊരുക്കിയിരിക്കുന്ന ആധുനിക അടിസ്ഥാന സൗകര്യങ്ങളും സമീപഭാവിയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഡോ. വീരേന്ദ്ര കുമാര്‍ പറഞ്ഞു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍ വിത്ത് ഡിസേബലറ്റീസിന്റെ ആദ്യ ദ്വൈവാര ഇ- ന്യൂസ് ലെറ്ററിന്റെ പ്രകാശനവും ചടങ്ങില്‍ അദ്ദേഹം നിര്‍വഹിച്ചു

48,00 ചരുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 20 കോടി രൂപ ചെവില്‍ നിര്‍മിച്ചതാണ് കോഴിക്കോട് സിആര്‍സി കെട്ടിടം. താഴത്തെ നിലയില്‍ ഒക്യുപേഷണല്‍ തെറാപ്പി, ഫിസിയോതെറാപ്പി, പ്രത്യേക വിദ്യാഭ്യാസം, പ്രോസ്‌തെറ്റിക്, ഓര്‍ത്തോട്ടിക്‌സ് യൂണിറ്റുകള്‍, വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് ട്രെയിനിംഗ്, റീഹാബിലിറ്റേഷന്‍, മള്‍ട്ടി പര്‍പ്പസ്ഹാള്‍, സമ്പൂര്‍ണ്ണ ക്രോസ് ഡിസെബിലിറ്റി ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒന്നാം നിലയില്‍ ക്ലിനിക്കല്‍ സൈക്കോളജി, സ്പീച്ച് തെറാപ്പി & ഓഡിയോളജി വിഭാഗങ്ങള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം, ലൈബ്രറി, എട്ട് ക്ലാസ് മുറികള്‍ എന്നിവയുണ്ട്.

ആക്സസിബിള്‍ ഇന്ത്യന്‍ കാമ്പയിന്റെ ഭാഗമായി നിര്‍മിച്ച കേരളത്തിലെ ആദ്യത്തെ കെട്ടിടമാണ് സിആര്‍സി കോഴിക്കോടിന്റേത്. ഭിന്നശേഷിക്കാര്‍ക്ക് പരസഹായമില്ലാതെ എല്ലായിടത്തും എത്തിപ്പെടാവുന്ന രീതിയില്‍ രൂപകത്പ്പന ചെയ്താണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. എല്ലാ ഫ്ളോറുകളിലും ടാക്റ്റൈല്‍ ടൈല്‍, ബ്രെയ്ലി ബോര്‍ഡുകള്‍, റാമ്പുകള്‍, ഹാന്‍ഡ് റെയില്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്്. ഇതുവഴി ഭിന്നശേഷിക്കാര്‍ക്ക് ഈ കെട്ടിടത്തില്‍ എവിടെയും സ്വതന്ത്രമായി എത്താന്‍ പറ്റും.

ചടങ്ങില്‍ കേന്ദ്ര സഹമന്ത്രിമാരായ എ. നാരായണസ്വാമി, പ്രതിമ ഭൗമിക്, രാംദാസ് അതാവാലെ, വി. മുരളീധരന്‍, സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍. ബിന്ദു, എം.കെ. രാഘവന്‍ എംപി, സാമൂഹിക നീതി ശാക്തികരണ മന്ത്രാലയം സെക്രട്ടറി അഞ്ജലി ഭാവ്ര എന്നിവര്‍ സംസാരിച്ചു. ചെന്നൈ എന്‍ഐഇപിഎംഡി ഡയറക്ടര്‍ നിചികേത് റാവത്ത് സ്വാഗതവും സിആര്‍സി കോഴിക്കോട് ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി നന്ദിയും പറഞ്ഞു.

കോഴിക്കോട് സിആര്‍സിയുടെ നൂതന സെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി ഡോ. വീരേന്ദ്ര കുമാര്‍ നിര്‍വ്വഹിക്കുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img