Friday, January 16, 2026

സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അന്വേഷണം മന്ദഗതിയില്‍

Must Read

കോഴിക്കോട്: സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ കൈവശപ്പെടുത്തിയ സംഘം ഒളിവില്‍. തിരുവമ്പാടി, കോടഞ്ചേരി മേഖലകളില്‍ നിന്നാണ് തട്ടിപ്പ് നടത്തിയത്. എറണാകുളത്തെ ജോബ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ പേരിലാണ് റിക്രൂട്ട്മെന്റ് നടന്നത്. കോടഞ്ചേരി, തിരുവമ്പാടി മേഖലയില്‍ നിന്നുമാത്രം മുപ്പതോളം പേര്‍ക്ക് പണം നഷ്ടമായി. ആളുകളില്‍ നിന്ന് പണം വാങ്ങുന്നതിന് മുമ്പ് എറണാകുളത്തെ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് സ്ഥാപനത്തിന്റെ ബോര്‍ഡ് പോലും കാണാതായി.

2020 ഡിസംബര്‍ അഞ്ചിനായിരുന്നു അഭിമുഖം. അഭിമുഖത്തിന് ചെന്നവര്‍ക്ക് സിംഗപ്പൂരിലെ കമ്പനിയുടെ പേരില്‍ കത്ത് വന്നിരുന്നു. ഒന്നര ലക്ഷം രൂപ ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തരും നല്‍കി. എന്നാല്‍ വിസയോ ടിക്കറ്റോ എത്തിയില്ല. 2021 മാര്‍ച്ചില്‍ വിസയും ടിക്കറ്റും ഉടന്‍ അയക്കുമെന്നും അടുത്ത ഗഡുവായ 1.5 ലക്ഷം നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം നല്‍കിയവര്‍ക്ക് പക്ഷെ വിസയോ ടിക്കറ്റോ ലഭിച്ചില്ല. കൊവിഡിന്റെയും മറ്റും കാരണം പറഞ്ഞ് നീട്ടി കൊണ്ടുപോവുകയായിരുന്നു. പിന്നീട് ബന്ധപ്പെട്ട കക്ഷികളെ ഫോണില്‍ കിട്ടാതായി.

തട്ടിപ്പ് തിരിച്ചറിഞ്ഞ് കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഇരകള്‍. അതേസമയം, പൊലീസ് കേസെടുത്തിട്ടില്ല. അന്വേഷണം മന്ദഗതിയിലാണെന്ന് പരാതിയുണ്ട്. കോടഞ്ചേരിയിലെ രണ്ട് സഹോദരന്മാരും ഭാര്യയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പറയുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img