കാസർകോട്: ഈയിടെ അന്തരിച്ച വിഖ്യാത ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം കെ.എന്‍ ഗോപാലകൃഷ്ണഭട്ടിന്റെ മകന്‍ കെ.എന്‍ കൃഷ്ണ ഭട്ട് ബദിയടുക്ക ഗ്രാമ പഞ്ചായത്ത് അംഗത്വം രാജിവെച്ചു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള അസി. സെക്രട്ടറിക്ക് കൈമാറി.
ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് ഹരീഷ് നാരമ്പാടി, പഞ്ചായത്ത് സമിതി പ്രസിഡണ്ട് വിജയസായി, ബി.ജെ.പി മണ്ഡലം ട്രഷറര്‍ മഹേശ വളക്കുഞ്ച, ബ്ലോക്ക് പഞ്ചായത്തംഗം അശ്വിനി, പഞ്ചായത്തംഗം ശങ്കരന്‍ എന്നിവര്‍ക്കൊപ്പമാണ് പട്ടാജെ വാർഡിൽ നിന്നുള്ള ബി.ജെ.പി അംഗമായ ഇദ്ദേഹം ഓഫീസിൽ എത്തിയത്.
ബി.ജെ.പി സംസ്ഥാനസമിതി അംഗത്വമുൾപ്പെടെ സ്ഥാനങ്ങളും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും ഉടന്‍ ഒഴിയുമെന്ന് ഭട്ട് അറിയിച്ചു. രാഷ്ട്രീയം പൂര്‍ണമായി ഉപേക്ഷിച്ച് സാമൂഹിക-ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് പരിപാടി.
ബദിയടുക്ക പഞ്ചായത്തില്‍ മൊത്തമുള്ള 19 വാര്‍ഡുകളിൽ യു.ഡി.എഫിനും ബി.ജെ.പിക്കും എട്ടു വീതം സീറ്റുകളാണുള്ളത്. സ്വതന്ത്ര അംഗം ഉൾപ്പെടെ ഇടതുമുന്നണിക്ക് മൂന്നാണ് അംഗങ്ങൾ.
നറുക്കെടുപ്പിലൂടെയാണ് അഞ്ച് അംഗങ്ങളുള്ള മുസ്‌ലിം ലീഗിലെ
കെ. ശാന്ത പ്രസിഡണ്ടും മൂന്ന് അംഗങ്ങളുള്ള കോണ്‍ഗ്രസിലെ
എം. അബ്ബാസ് വൈസ് പ്രസിഡണ്ടുമായത്.
കൃഷ്ണഭട്ട് രാജിവെച്ചതോടെ ബി.ജെ.പിയുടെ സീറ്റ് ഏഴായി കുറഞ്ഞു.



