Saturday, December 13, 2025

സര്‍വീസ് സംഘടനകള്‍ തമ്മില്‍ പോര് കലക്ടറേറ്റ് സംഘര്‍ഷ കേന്ദ്രമാകുന്നു

Must Read

കോഴിക്കോട് : റവന്യൂ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.എമ്മിന്റെ സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്‍  നടത്തുന്ന സമരം  സിവില്‍ സ്‌റ്റേഷന്‍ പരിസരത്തെ സംഘര്‍ഷഭരിതമാക്കുന്നതായി ആക്ഷേപം. വിവിധ ആവശ്യങ്ങള്‍ക്കായി കലക്ടറേറ്റില്‍ എത്തുന്നവര്‍ക്ക് സേവനം ലഭിക്കാതെ പോവുന്നതിന് പുറമെ സമരത്തിന്റെ ഇടയിലൂടെ സഞ്ചരിക്കാന്‍ സാധിക്കാതെയും വരുന്നു.  കഴിഞ്ഞ ദിവസം  നടന്ന സമരത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. എന്‍.ജി.ഒ യൂണിയന്‍ പ്രതിഷേധം അതിരു കടന്ന് എ.ഡി.എമ്മിനെ തടഞ്ഞുവെക്കുന്നതുള്‍പ്പെടെയുള്ള നിലയിലേക്ക് നീങ്ങിയതോടെ സി.പി.ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കലക്ടര്‍ക്ക എതിരെയാണ് എന്‍.ജി.ഒ യൂണിയന്‍ ആക്ഷേപം ഉന്നയിക്കുന്നത്. ഇതുകാരണം ഏതാനും ദിവസം കലക്ടര്‍ അവധിയെടുത്തു. 
ശനിയാഴ്ച  അവധിക്ക് ശേഷം ജില്ലാ കലക്ടര്‍ തിരിച്ചെത്തിയെഹങ്കിലും ഓഫീസിലേക്ക് വന്നിട്ടില്ല.  ക്യാംപ് ഓഫിസില്‍ ഇരുന്നാണ് കലക്ടര്‍ ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിച്ചത്.
സ്ഥലംമാറ്റ ഉത്തരവിനെതിരെ എന്‍.ജി.ഒ യൂണിയന്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ തന്നെ കലക്ടര്‍ അവധിയില്‍ പോവുകയായിരുന്നു. സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് എന്‍.ജി.ഒ യൂണിയന്‍ പറയുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം ജോലിയില്‍ പൂര്‍ത്തിയായവരെ മാത്രമെ സ്ഥലം മാറ്റിയിട്ടുള്ളൂവെന്ന് ജോയന്റ് കൗണ്‍സില്‍ നേതാക്കള്‍ പറയുന്നു. സ്ഥലം മാറ്റത്തില്‍ സംഘടനക്ക് പങ്കൊന്നുമില്ല. പക്ഷെ ഇതിന്റെ പേരില്‍ ജോയന്റ് കൗണ്‍സിലിനെ വലിച്ചിഴക്കുകയാണ് എന്‍.ജി.ഒ യൂണിയന്‍ ചെയ്യുന്നത്.
കോഴിക്കോട് ജില്ലയിലെ 16 വില്ലേജ് ഓഫീസര്‍മാരെ സ്ഥലം മാറ്റിയതിനെതിരെയാണ് യൂണിയന്റെ സമരം. അതേസമയം സ്ഥലം മാറ്റപ്പെട്ടവര്‍ക്ക് പരാതിയൊന്നുമില്ലെന്നും എന്‍.ജി.ഒ യൂണിയന്‍ ഇടപെട്ട് പ്രശ്‌നമുണ്ടാക്കുകയാണെന്നും ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ പറയുന്നു.
ഇടതു സര്‍വീസ് സംഘടനകളുടെ സമരം കാരണം പല വിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്‌റ്റേഷനിലെത്തുന്നവരാണ് ബുദ്ധിമുട്ടുന്നത്. സമരം കാരണം പലരും ദൂര ദേശങ്ങളില്‍ നിന്നെത്തി കാര്യം നടക്കാതെ തിരിച്ചു പോവുകയാണ്. . കലക്ടര്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ വലിയ പൊലീസ് സന്നാഹത്തെ കലക്ട്രേറ്റില്‍  നിയോഗിച്ചിരുന്നു. അതേസമയം സമരവുമായി ശക്തമായി മുന്നോട്ടു പോകുമെന്നാണ് എന്‍.ജി.ഒ യൂണിയന്‍ വ്യക്തമാക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img