Saturday, November 15, 2025

സര്‍ക്കാരിനെ വില കല്‍പ്പിക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാദ്ധ്യതയില്ല; നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി

Must Read

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ മുന്‍ നിലപാടിലുറച്ച് ഗതാഗതമന്ത്രി ആന്റണി രാജു. പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ആ ദിവസത്തെ ശമ്പളം കൊടുക്കില്ലെന്ന കാര്യവും മന്ത്രി ആവര്‍ത്തിച്ചു. പണിമുടക്കിയവര്‍ പൊതുജനങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയവരാണ്. പ്രതിസന്ധി ഉണ്ടാക്കിയവര്‍ തന്നെ പ്രശ്നം പരിഹരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
‘പത്താം തീയതി ശമ്പളം നല്‍കാമെന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിന് അവസരം നല്‍കാതെയാണ് തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് നടത്തിയത്. സര്‍ക്കാര്‍ ഇനി പറഞ്ഞ വാക്ക് പാലിക്കണോ? വില കല്‍പ്പിക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല. പണിമുടക്കരുതെന്ന സിഐടിയു നേതാക്കളുടെ അഭ്യര്‍ത്ഥന പോലും അംഗങ്ങള്‍ പാലിച്ചില്ല.സര്‍ക്കാരിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്യം സാധിക്കാമെന്ന് തൊഴിലാളികള്‍ കരുതണ്ട.’ മന്ത്രി പറഞ്ഞു.
മന്ത്രി നിലപാട് കടുപ്പിച്ചതോടെ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികളുടെ രണ്ട് ദിവസത്തെ ശമ്പളം പിടിക്കാന്‍ കെഎസ്ആര്‍ടിസി നടപടി തുടങ്ങി. പണിമുടക്കിന് തലേന്നും പിറ്റേന്നും മുന്‍കൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാകാത്തവര്‍ക്കും വൈകി എത്തിയവര്‍ക്കും എതിരെ നടപടിയുണ്ടാകും. പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികളുടെ പട്ടിക തിങ്കളാഴ്ച തന്നെ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കുന്നതിലൂടെ പന്ത്രണ്ട് കോടിയിലേറെ രൂപ ലാഭിക്കാമെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്കുകൂട്ടല്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img