Tuesday, January 20, 2026

സര്‍ക്കാരിനും കണ്ണൂര്‍ വി സി ക്കുമെതിരേ വീണ്ടും ഗവര്‍ണര്‍

Must Read

തിരുവനന്തപുരം:കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെയും സര്‍ക്കാരിനെതിരേയും വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
വി സി സ്ഥാനം ഗോപിനാഥ് രവീന്ദ്രന് പാരിതോഷികം ലഭിച്ചതാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. നിയമനം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. തനിക്കെതിരെ നടന്ന കൈയേറ്റ ഗൂഢാലോചനയില്‍ വി സി പങ്കാളിയാണ്. അദ്ദേഹം ക്ഷണിച്ചിട്ടാണ് താന്‍ കണ്ണൂരിലെത്തിയത്. എന്നാല്‍ കൈയറ്റമുണ്ടായപ്പോള്‍ അദ്ദേഹം പോലീസിനെ വിളിച്ചില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തനിക്കെതിരായ ആക്രമണത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയില്ല.

ഞാന്‍ നടപടി ആവശ്യപ്പെട്ടില്ല. എന്നാല്‍ ഭരണഘടന പ്രകാരം സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് നോക്കുകയായിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
2019ല്‍ കണ്ണൂര്‍ സര്‍വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അലീഗഢില്‍ പ്രസംഗിക്കുന്നതിനെ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് എതിര്‍ത്തിരുന്നെങ്കിലും തടയാന്‍ ശ്രമിക്കാത്തത് അവിടെ ഭരിക്കുന്നത് യോഗി സര്‍ക്കാരായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ”കൈയേറ്റത്തിന് ശ്രമിച്ച ഇര്‍ഫാന്‍ ഹബീബിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണ് സര്‍ക്കാരിന്റെ മൗനം. കേരളത്തിലായതുകൊണ്ടാണ് ഇത് നടക്കുന്നത്. മറ്റിടങ്ങളില്‍ ഇര്‍ഫാന്‍ ഹബീബ് ഇത് ചെയ്യില്ല. അലീഗഢില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനെ ഇര്‍ഫാന്‍ ഹബീബ് എതിര്‍ത്തിരുന്നു. എന്നിട്ടും പ്രധാനമന്ത്രിയെ തടയാന്‍ ശ്രമിച്ചില്ല. കാരണം അവിടെ ഭരിക്കുന്നത് യോഗി ആദിത്യനാഥ് സര്‍ക്കാരാണ്. യു.പിയില്‍ കൈയേറ്റത്തിന് ശ്രമിച്ചാല്‍ എന്തുണ്ടാകുമെന്ന് ഇര്‍ഫാന് അറിയാം. വിയോജിക്കുന്നവരെ ആക്രമിക്കുന്നതാണ് കേരളത്തിലെ ചില പ്രത്യയശാസ്ത്രങ്ങള്‍” – ഗവര്‍ണര്‍ ആരോപിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img