Tuesday, January 20, 2026

സമ്പൂര്‍ണ ശുദ്ധജല വിതരണ പഞ്ചായത്തായി കുന്നുമ്മല്‍

Must Read

കോഴിക്കോട്: കുടിവെള്ള കണക്ഷന്‍ ആവശ്യപ്പെട്ട മുഴുവന്‍ വീടുകളിലും ശുദ്ധജല കണക്ഷന്‍ എത്തിച്ച് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്. 2019 ല്‍ കേരള വാട്ടര്‍ അതോറിറ്റി 18കോടി ചിലവില്‍ അനുവദിച്ച കുടിവെള്ള പദ്ധതിയുടെയും ജലജീവന്‍ മിഷന്‍ വഴി അനുവദിച്ച ആറര കോടി പദ്ധതിയുടെയും ആഭിമുഖ്യത്തിലാണ് മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിച്ചിരിക്കുന്നത്.
പഞ്ചായത്തില്‍ പുതിയതായി 240 ഓളം പേര്‍ കുടിവെള്ള കണക്ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് കൂടി കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തി പുരോഗമിക്കുകയാണെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വിജിലേഷ് പറഞ്ഞു.

നിലവില്‍ 29 ജലനിധി പദ്ധതികളിലായി ആയിരത്തോളം കുടിവെള്ള കണക്ഷനുകള്‍ പഞ്ചായത്തിലുണ്ട്. കുന്നുമ്മല്‍ കുടിവെള്ള പദ്ധതി മുഖേന 3500 പുതിയ പൈപ്പ് കണക്ഷനുകള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു. ഇതിനു പുറമേ പഞ്ചായത്തിലെ 20 അംഗനവാടികളിലും 11 സ്‌കൂളുകളിലും മുഴുവന്‍ പൊതു സ്ഥാപനങ്ങളിലും പദ്ധതി മുഖേന കുടിവെള്ളം നല്‍കിയതായും വൈസ് പ്രസിഡന്റ് പറഞ്ഞു.

പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായ കേരള വാട്ടര്‍ അതോറിറ്റിയും കരാറുകാരും സഹായ സ്ഥാപനമായ സ്റ്റാര്‍സും പദ്ധതിയുമായി ബന്ധപ്പെട്ട് നല്ല പിന്തുണയാണ് നല്‍കിയത്. പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ജലശ്രീ ക്ലബ്ബുകള്‍ രൂപീകരിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വാര്‍ഡുകളില്‍ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കാറുണ്ടെന്നും
വൈസ് പ്രസിഡന്റ് പറഞ്ഞു.

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം ലക്ഷ്യം പൂര്‍ത്തീകരിച്ചു കൊണ്ട് ഹര്‍ ഘര്‍ ജല്‍ പ്രഖ്യാപനം പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് വികെ റീത്ത പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് വി വിജലേഷ് അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അരുണ്‍ കുമാര്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സജിത സിപി, റീന സുരേഷ്, ഹേമ മോഹന്‍, സ്റ്റാര്‍സ് ഡയറക്ടര്‍ ഫാ: ജോസ് പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img