Thursday, January 15, 2026

സമാന്തര എക്‌സ്‌ചേഞ്ച്: ഷബീറിനെ എന്‍.ഐ.എയും ഇ.ഡിയും ചോദ്യം ചെയ്യും

Must Read

സ്വന്തം ലേഖകന്‍

കോഴിക്കോട്: നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ ഷബീറിനെ എന്‍.ഐ.എയും ഇ.ഡിയും ചോദ്യം ചെയ്യാന്‍ സാധ്യത. പൊഴുതന കുറിച്യാര്‍ മലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഷബീറിനെ സിറ്റി ക്രൈംബ്രാഞ്ച് ആണ് കഴിഞ്ഞദിവസം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടാന്‍ കോഴിക്കോട് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഷബീര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് ഇഡ.ി അന്വേഷിക്കുക.

കോഴിക്കോട്ടെ കേസിലെ പ്രതികളായ നിയാസ് കുട്ടശ്ശേരിയും ഇപ്പോള്‍ പിടിയിലായ പി.പി ഷബീറും വിദേശ രാജ്യങ്ങളില്‍ നിന്ന് തുക കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പാക്കിസ്താന്‍, ബംഗ്ലാദേശ്, യു.എ.ഇ, ചൈന, യു.എസ് എന്നിവിടങ്ങളില്‍ നിന്ന് പണം എത്തിയതായി കണ്ടെത്തിയിരുന്നു. നാല് കൊല്ലത്തിനിടെ 46 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നതായി ക്രൈംബ്രാഞ്ച് ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ഇ.ഡി വിശദമായി അന്വേഷിക്കും. ഇതിന്റെ ഭാഗമായി ഷബീറിനെ ചോദ്യം ചെയ്യും.

ഷബീറിനും കൂട്ടാളികള്‍ക്കും രാജ്യാന്തര തീവ്രവാദ ബന്ധവും കുഴല്‍പ്പണ ഇടപാടും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. സമാന്തര എക്സ്ചേഞ്ചിന്റെ മറവില്‍ എത്തിയ തുകയില്‍ നാലുകോടിയോളം രൂപ ഷബീറിന്റെ അക്കൗണ്ടിലേക്കാണ് എത്തിയത്. വയനാട് കുറിച്യാര്‍മലയിലെ എസ്റ്റേറ്റില്‍ ഷബീറിന് റിസോര്‍ട്ട് ഉണ്ട്. ഇത് കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയത്. നേരത്തെ ഉണ്ടായിരുന്ന വേഷഭൂഷാദികള്‍ ഷബീര്‍ മാറ്റിയിരുന്നു. ക്ലീന്‍ ഷേവിന് പകരം താടിയും മീശയമുള്ള വേഷത്തിലാണ് ഇപ്പോള്‍. പേര് ഷമീര്‍ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. നേരത്തെ പിടിയിലായ പ്രതി ഇബ്രാഹിം പുല്ലാട്ട് നൂറിലേറെ പാകിസ്ഥാന്‍ പൗരന്മാരുമായി സംസാരിച്ചതായി കണ്ടെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും സമാന്തര എക്സ്ചേഞ്ച് വഴി ഇന്ത്യയിലേക്ക് റൂട്ട് വില്‍പന നടന്നിരുന്നു.

2021 ജൂലൈയിലാണ് കോഴിക്കോട്ടെ എക്‌സ്‌ചേഞ്ച് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തത്. നല്ലളം, കസബ, മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധികളില്‍ ഏഴിടത്താണ് എക്‌സ് ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കോസില്‍ ഇബ്രാഹിം, ഷബീര്‍ ഉള്‍പ്പെടെ മൂന്നുപേരാണ് ഇതിനകം പിടിയിലായിട്ടുള്ളത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img