Friday, January 16, 2026

ശ്രോതാക്കളുടെ മനം കവര്‍ന്ന് യുമ്ന അജീം

Must Read

കോഴിക്കോട്: ദമാദം മസ്ദ് ഖലന്തര്‍ …ആലിദം ദബ്ബേ യന്തര്‍ ….എന്ന സൂഫി ഖവ്വാലിയുമായി ഉത്തരേന്ത്യക്കാരുടെ ഇഷ്ട യുവ ഗായികയായ യുമ്ന അജീം ബേപ്പൂര്‍ ബീച്ചിലെ ഓണാലോഷ സമാപന ദിനത്തില്‍ തടിച്ചു കൂടിയ ശോത്രാക്കളുടെ മനം കവര്‍ന്നു.

ഖവ്വാലിയില്‍ ആണ് തുടങ്ങിയെങ്കിലും തിരുവാ വണി രാവ് …മനസ്സാകെ നിലാവ് …. എന്ന ഓണപാട്ടിനൊപ്പം
പഴയ മാപ്പിളപാട്ടായ മണി ദീപാണി മക്ക…
മദീനയില്‍ വായേ …. എന്ന ഗാനത്തിലേക്കാണ് ഗായിക ആസ്വാദകരെ എത്തിച്ചത്.
പിന്നീട് മുഹമ്മദ് റഫി സാബിന്റെ ഖവ്വാലി ശൈലിയിലുള്ള പര്‍ദ്ദ ഹൈ, പര്‍ദ സദസ്സിനുമുന്നില്‍ അവതരിപ്പിച്ചതോടെ കേള്‍വിക്കാരൊന്നാകെ യുമ്നക്ക് ഒപ്പം കൂടുകയായിരുന്നു.

പിന്നീട് മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ ഫാസ്റ്റ് നമ്പര്‍ ഗാനങ്ങളിലേക്ക് കൂടി കടന്നതോടെ, സദസ്സൊന്നാകെ ചുവടു വെച്ചു.
യുമ്ന ക്കൊപ്പം സഹോദരി ഏഴുവയസ്സുകാരി ഫെല്ലാ മെഹഖും, ഇസ്ഹാഖും പാടാനെത്തിയിരുന്നു.അരങ്ങത്ത് അസ്ലം, സലീജ് (കീ ബോര്‍ഡ്), ഹക്കീം (തബല), ലിജേഷ് ( ദൊലക്ക്), റഫീഖ് ( റിതം), സുഹൈല്‍ (ഗിറ്റാര്‍) എന്നിവര്‍ പശ്ചാത്തലമൊരുക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img