കൊളംബോ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധനെ അധികാരമേറ്റു.എസ്.എല്‍.പി നേതാവായ ഗുണവര്‍ധനെ നേരത്തെ വിദേശകാര്യമന്ത്രിയായും വിദ്യാഭ്യാസമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ഗുണവര്‍ധനയെ ആഭ്യന്തരമന്ത്രിയായി നിയമിച്ചിരുന്നു.
അതേസമയം,ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അധികാരമേറ്റതിനു പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ക്യാമ്പില്‍ റെയിഡു നടത്തി.പ്രക്ഷോഭകരുടെ ടെന്റുകള്‍ തകര്‍ത്ത സൈന്യം നിരവധി പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



