കോഴിക്കോട്: ശീഈ ചിന്താധാര ഇസ്‌ലാമിക വിരുദ്ധമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച പഠന സെമിനാര്‍ അഭിപ്രായപ്പെട്ടു. കേരള മുസ്ലീംകള്‍: ശിഈസത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തിലായിരുന്നു പഠന സെമിനാര്‍.
ഇസ്ലാമിക വിശ്വാസത്തിന്റെയും, കര്‍മ്മാനുഷ്ഠാനങ്ങളുടെയും മൗലിക തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ശിഈ ആദര്‍ശം. ഇസ്‌ലാമിലെ ഒരു ചിന്താധാരയാണ് ശിഈ വിഭാഗങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് ഇസ്‌ലാമിക സമൂഹത്തോട് കാണിക്കുന്ന വലിയ ക്രൂരതയാണ്.
കേരളത്തിലെ സംഘടിത മുസ്‌ലിം സമൂഹത്തില്‍ കടന്നു കയറാനും, വ്യക്തികളെ സ്വാധീനിച്ച് ശിഈ ചിന്തകള്‍ പ്രചരിപ്പിക്കാനും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ മുസ്ലീം സമുഹം വലിയ ജാഗ്രത പാലിക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ് അധ്യക്ഷനായി. ഫൈസല്‍ മൗലവി പുതുപ്പറമ്പ്, അബ്ദുല്‍ മാലിക് സലഫി എന്നിവര്‍ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി കെ. സജ്ജാദ് സ്വാഗതവും കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടറി ബഷീര്‍ കുണ്ടായിത്തോട് നന്ദിയും പറഞ്ഞു.




