അജ്മാന്‍ : ഗള്‍ഫ് സത്യധാരയുടെ പബ്ലിഷറും വ്യവസായവുമായ ശിയാസ് സുല്‍ത്താന് ഗോള്‍ഡന്‍ വീസാ ലഭിച്ചു. അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അജ്‌സന്‍സ് ഗ്രുപ്പിന്റെ ചെയര്‍മാനും മാനോജിംഗ് ഡയറക്ടറുമാണ്.ഗോള്‍ഡന്‍ റെസിഡന്‍സിലെ ഇന്‍വെസ്റ്റര്‍ വിഭാഗത്തില്‍ അജ്മാന്‍ താമസ- കൂടിയേറ്റ വകുപ്പാണ് പത്തു വര്‍ഷത്തെ വീസ ഇഷ്യു ചെയ്തത്.

കഴിഞ്ഞ 41 വര്‍ഷമായി യു എ ഇ യിലുള്ള ശിയാസ് സുല്‍ത്താന്‍ 2002 മുതലാണ് ബിസിനസ് മേഖലയിലേക്ക് കടന്ന് വരുന്നത്. ഇന്ന് രാജ്യത്ത് വിവിധ വാണിജ്യ സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെതായുണ്ട്.ഇന്ത്യകാര്‍ അടക്കം വിവിധ രാജ്യക്കാര്‍ ജോലി ചെയ്യുന്നു. അല്‍ മുഹ്‌സറാത്ത് വാട്ടര്‍, മദീന വാട്ടര്‍, ദുബായിലും അജ്മാനിലുമുള്ള മെട്രോ ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹൈടെക് പാക്കേജിങ്,അജ്‌സന്‍സ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശിയാസ് സുല്ത്താന് യുഎഇ വാട്ടര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പാനല്‍ ബോഡി അംഗം, അജ്മാന്‍ സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി, എസ്‌കെ എസ്എസ്എഫ് യുഎഇ സെക്രട്ടറിയേറ്റ് അംഗം, സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ യുഎഇ ജനറല്‍ സെക്രട്ടറി, കെയര്‍ ഷെയര്‍ പെരിഞ്ഞനം വൈസ് പ്രസിഡണ്ട്, കൈപ്പമംഗലം സമസ്ത ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ തുടങ്ങിയ വിവിധ ഭാരവാഹിത്യം വഹിക്കുന്നു. വീസാ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും, അതിന് യുഎഇയിലെ ഭരണാധികളോട് നന്ദി പറയുന്നുവെന്ന് ശിയാസ് സുല്‍ത്താന്‍ പറഞ്ഞു



