
മംഗളൂരു: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ ഒരാളെ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മംഗളൂറു റയില്‍വേ ഹെല്‍ത്ത് സെന്റര്‍ ഫാര്‍മസിസ്റ്റ് വി.എ.വിജയനാണ്(42) മരിച്ചത്.
തൊക്കോട്ട് പാളത്തിലാണ് മൃതദേഹം കിടന്നത്.ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയതാവാം എന്നാണ് പൊലീസ് നിഗമനം.
വിജയനേയും റയില്‍വേ ഹെല്‍ത്ത് സെന്റര്‍ അഡി.ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.ശിവശങ്ക മൂര്‍ത്തിയേയും വ്യാജ സര്‍ട്ടിഫിക്കറ്റ് ബ്രോക്കര്‍ എന്ന് ആരോപിക്കപ്പെടുന്ന ഇബ്രാഹിം എന്നയാളേയും സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നു.പ്രതിവര്‍ഷം ശരാശരി 15000 വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിവിധ ജീവനക്കാര്‍ക്ക് റയില്‍വേ ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്തുവെന്ന് അറിവായിരുന്നു.



