Saturday, December 13, 2025

വെള്ളിയാഴ്ച്ചകളിലെ പ്ലസ് വണ്‍ പരീക്ഷകള്‍ ഒഴിവാക്കണം: ടീച്ചേഴ്‌സ് മൂവ്‌മെന്റ്

Must Read

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കും പരീക്ഷ ഡ്യൂട്ടിയുള്ള അധ്യാപകര്‍ക്കും ജുമുഅ നമസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ വെള്ളിയാഴ്ച്ചകളില്‍ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നത് ഒഴിവാക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മുമ്പ് വെള്ളിയാഴ്ച്ചകളില്‍ പരീക്ഷ ഒഴിവാക്കിയിരുന്നു. കോവിഡ് കാലത്ത് വെള്ളിയാഴ്ച്ച പരീക്ഷ നടത്തിയിരുന്നെങ്കിലും അന്ന് ജുമുഅ ഇല്ലാതിരുന്നതിനാല്‍ അത് ബാധിച്ചിരുന്നില്ല. കോവിഡിന് ശേഷവും ഇതേ രീതിയില്‍ പരീക്ഷ നടത്തുന്നത് വിശ്വാസ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നും പ്രസ്താവനയില്‍ ആരോപിച്ചു.

സംസ്ഥാന പ്രസിഡന്റ് സി പി രഹന , ജന.സെക്രട്ടറി പി എം സലാഹുദ്ദീന്‍, ട്രഷറര്‍ ഇ എച്ച് നാസര്‍, വൈസ് പ്രസിഡന്റ് കെ കെ മുഹമ്മദ് ബഷീര്‍ , പി മൊയ്തീന്‍, എ എ കബീര്‍, വഹീദ ജാസ്മിന്‍, എസ് കമറുദ്ദീന്‍, ശംസുദ്ദീന്‍ ചെറുവാടി സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img