Friday, January 16, 2026

വെള്ളയില്‍ സ്‌റ്റേഷനില്‍ സീസണ്‍ ടിക്കറ്റ് വിതരണം തുടങ്ങി

Must Read

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അടച്ചുപൂട്ടിയിരുന്ന വെള്ളയില്‍ സ്റ്റേഷന്‍ ഈയിടെ തുറന്നത് യാത്രക്കാര്‍ക്ക് ആശ്വാസമായി. അതിനെതുടര്‍ന്ന് സീസണ്‍ ടിക്കറ്റ് വിതരണവും തുടങ്ങിയതോടെ കൂടുതല്‍ യാത്രക്കാര്‍ സ്‌റ്റേഷനെ ആശ്രയിക്കുന്ന അവസ്ഥ സംജാതമായി. വെള്ളയില്‍ സ്‌റ്റേഷന്‍ തുറക്കാന്‍ തീരുമാനമായപ്പോഴും ഏറ്റെടുക്കാന്‍ കരാറുകാര്‍ വരാത്തത് പ്രശ്‌നമായിരുന്നു. ഒടുവില്‍ വെള്ളയില്‍ സ്റ്റേഷന്‍ സംരക്ഷണസമിതിയും മറ്റും ഇടപെട്ടതിന്റെ ഭാഗമായാണ് കരാറുകാര്‍ എത്തിയത്.

യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ സ്‌റ്റേഷന്‍ നവീകരണത്തിനും ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. കാടുമൂടി കിടന്ന പരിസരം വൃത്തിയാക്കി. ടിക്കറ്റ് വിതരണകേന്ദ്രത്തിന് സമീപമുള്ള ഓഫീസ് കെട്ടിടം ഇരുമ്പ് ഗേറ്റ് സ്ഥാപിച്ച് അടച്ചുറപ്പുള്ളതാക്കി. കെട്ടിടത്തിന്റെ ചോര്‍ച്ച മാറ്റി. മുകള്‍ ഭാഗത്ത് ആധുനിക രീതിയില്‍ മേല്‍ക്കൂര പണിതു.
ടിക്കറ്റ് കൗണ്ടറും യാത്രക്കാരുടെ വിശ്രമകേന്ദ്രവും ടൈല്‍സ് പാകി മനോഹമാക്കി. ഓഫീസ് കെട്ടിടം പെയിന്റടിച്ച് വൃത്തിയാക്കുന്ന ജോലി ഉടന്‍ തുടങ്ങും. യാത്രക്കാര്‍ക്കായുള്ള വിശ്രമകേന്ദ്രത്തില്‍ പുതിയ ഇരിപ്പിടങ്ങളും സ്ഥാപിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img