
കാസര്‍കോട്: എസ് എസ് എല്‍ സി പരീക്ഷയില്‍ വെളളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും ഇത്തവണയും ഉന്നത പഠനത്തിന് അര്‍ഹത നേടി. പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വെള്ളച്ചാല്‍ എം ആര്‍ എസിലെ പതിനഞ്ചാമത് എസ് എസ് എല്‍ സി ബാച്ചാണിത്. എല്ലാ വര്‍ഷവും നൂറു മേനി നേടിയ ഈ സ്‌കൂളില്‍ ഇത്തവണ 34 പേരാണ് പരീക്ഷയെഴുതിയത്.
ഒരു വിദ്യാര്‍ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചപ്പോള്‍ മൂന്ന് പേര്‍ക്ക് ഒമ്പത് എപ്ലസ് ഗ്രേഡുണ്ട്. മിക്ക വിദ്യാര്‍ത്ഥികളും അധിക വിഷയങ്ങളിലും മികച്ച ഗ്രേഡുകള്‍ നേടിയിട്ടുണ്ട്.
പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അഞ്ചാംതരം മുതല്‍ പത്ത് വരെ സൗജന്യമായി മികച്ച താമസ സൗകര്യത്തോടെ പഠനാവസരമൊരുക്കുകയാണ് വകുപ്പിന്റെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍.
പാഠന രംഗത്ത് മികവ് ഉറപ്പാക്കുന്നതൊടൊപ്പം കലാ കായിക മേഖലകളിലും ഉന്നത പരിശീലനം നല്‍കുന്നു. നിലവില്‍ 180 നു മുകളില്‍ വിദ്യാര്‍ത്ഥികള്‍ വെള്ളച്ചാല്‍ എം ആര്‍ എസില്‍ പഠിക്കുന്നു.
എട്ട് ഏക്കര്‍ വിസ്തൃതിയില്‍ അതി വിശാലമായ ക്യാമ്പസില്‍ സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവക്ക് ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം കെട്ടിടങ്ങളുണ്ട്. ഹയര്‍ സെക്കന്ററി ഹോസ്റ്റല്‍ കെട്ടിടം പണി പൂര്‍ത്തിയായി.
മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിികളെയും അധ്യാപകരേയും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് മീനാറാണി അഭിനന്ദിച്ചു.



