Saturday, December 13, 2025

വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി

Must Read

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിന് സമീപം വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നെല്ലിക്കോട് കുറ്റികുത്തിയ തൊടിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് 266 വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നത്. ഉപയോഗിച്ച രണ്ട് വെടിയുണ്ടകളുടെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 50 വെടിയുണ്ടകള്‍ വീതം ഉള്‍ക്കൊള്ളുന്ന 5 ചെറിയ പ്ലാസ്റ്റിക് പെട്ടികളാണ് കണ്ടെത്തിയത്. കവറില്‍ പൊതിഞ്ഞ നിലയിലും നിലത്ത് ചിതറി കിടക്കുന്ന നിലയിലുമായിരുന്നു.
തൊട്ടടടുത്ത പറമ്പ് അളന്നു തിട്ടപ്പെടുത്താന്‍ എത്തിയ ജോലിക്കാരാണ് വെടിയുണ്ടകള്‍ ആദ്യം കണ്ടത്. റൈഫിള്‍ ക്ലബ്ബുകാര്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന വിധത്തിലുള്ളതാണ് ഇത്. തൊണ്ടയാട് റൈഫിള്‍ ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്ന് മോഷണം പോയതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. വെടിയുണ്ടകള്‍ കണ്ടെത്തിയ സ്ഥലത്ത് ഫയറിങ് പരിശീലനം നടന്നതിന്റെ സൂചന കണ്ടതായി പൊലീസ് പറഞ്ഞു. പോയന്റ് 22 തോക്കിന് ഉപയോഗിക്കുന്ന ഉണ്ടകളാണ് കണ്ടെത്തിയത്. 180 മീറ്റര്‍ വരെ റേഞ്ചുണ്ട്. വെടി പൊട്ടുമ്പോള്‍ ശബ്ദം പുറത്തേക്ക് കേള്‍ക്കാത്തവിധത്തിലുള്ളതാണെന്നും പറയുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. മാലയുടെ മണികള്‍ പോലെയുള്ളതാണ് ഇവ. വെടിയുണ്ടകളാണെന്ന് സൂക്ഷ്്മമായി പരിശോധിച്ചപ്പോഴാണ് വ്യക്തമായത്. ഏതതെങ്കിലും സംഘങ്ങള്‍ ഇവിടെ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തിയോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദ സംഘങ്ങളെ കേന്ദ്രീകരിച്ചും പരിശോധന നടക്കുകയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img