കണ്ണൂര്‍: വിവാഹസംഘത്തിന് നേരെ ഉണ്ടായ ബോംബേറില്‍ യുവാവ് മരിച്ചു. കണ്ണൂര്‍ എച്ചൂര്‍ സ്വദേശി ജിഷ്ണു(26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്കുണ്ട്. വിവാഹ വീട്ടില്‍ പാട്ട് വെക്കുന്നതിനെചൊല്ലി ശനിയാഴ്ച രാത്രി തര്‍ക്കമുണ്ടായിരുന്നു. ജിഷ്ണുവിനെതിരെ ചിലര്‍ രംഗത്ത് വന്നതായും പറയുന്നു. ജിഷ്ണുവിനെ വെറുതെ വിടില്ലെന്ന് ചിലര്‍ ഭീഷണി മുഴക്കിയിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



