Sunday, November 9, 2025

വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകന് ഭീഷണി,സസ്‌പെന്‍ഷന്‍

Must Read

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും മട്ടന്നൂര്‍ യു.പി സ്‌കൂള്‍ അധ്യാപകനുമായ ഫര്‍സീന്‍ മജീദിനെ സ്‌കൂളില്‍ കാലുകുത്തിയാല്‍ കാല് തല്ലിയൊടിക്കുമെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി എം. ഷാജര്‍.
അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് ഉത്ഘാടനം ചെയ്യവേ ആയിരുന്നു ഭീഷണി.

സി.പി.എം തീരുമാനിച്ചാല്‍ അധ്യാപകന് സ്‌കൂളില്‍ പോകണമെങ്കില്‍ പാര്‍ട്ടി ഓഫിസില്‍ വന്ന് കത്തുവാങ്ങേണ്ടിവരുമെന്ന് തിങ്കളാഴ്ച മട്ടന്നൂരില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ല സെക്രട്ടേറിയറ്റംഗം പി. പുരുഷോത്തമനും പറഞ്ഞിരുന്നു.

സംഭവത്തില്‍ ഫര്‍സീനെ സ്‌കൂളില്‍നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അതേസമയം അധ്യാപകന്‍ ജോലിചെയ്യുന്ന സ്‌കൂളില്‍നിന്ന് നിരവധി വിദ്യാര്‍ഥികള്‍ ടി.സി അപേക്ഷയുമായി എത്തിയിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img