Friday, January 16, 2026

വിനോദസഞ്ചാരികളെ അകലാപ്പുഴ മാടി വിളിക്കുന്നു

Must Read

കോഴിക്കോട്: ഉള്‍പ്രദേശങ്ങളിലെ വിനോദസഞ്ചാരത്തിന് കുതിപ്പേകുന്ന വിധം ജില്ലക്ക് ലഭിച്ച വരദാനമാണ് അകലാപ്പുഴ. തെങ്ങിന്‍ തോപ്പുകള്‍ നിറഞ്ഞ തുരുത്തുകള്‍, കണ്ടല്‍ക്കാടുകള്‍, ചെറുതും വലുതുമായ കൈത്തോടുകള്‍, ഓളപ്പരപ്പിന്റ വശ്യതയാണ് ചുറ്റും. പുഴയുടെ സൗന്ദര്യം മതിവരുവോളം നുകരാന്‍ പെഡല്‍ ബോട്ട് യാത്രയും ഇവിടെ സജ്ജമാക്കിയട്ടുണ്ട്.

ടൂറിസം പദ്ധതിയുടെ ഭാഗമായി അകലാപ്പുഴയുടെ പൊങ്ങിലോടിപാറ മുക്കത്ത് താഴം ഭാഗം ജലാശയത്തിലാണ് വനിത കൂട്ടായ്മയില്‍ പെഡല്‍ ബോട്ട് ക്ലബ് ആരംഭിച്ചിരിക്കുന്നത്.20 മിനിറ്റ് ദൈര്‍ഘ്യമുള്ള കായല്‍പരപ്പിലൂടെയുള്ള ഈ ബോട്ട് യാത്ര യാത്രികര്‍ക്കും ഹൃദ്യമായ അനുഭവമായിരിക്കും. സംസ്ഥാനത്ത് ആദ്യമായി ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വുമണ്‍ തീരമൈത്രി പദ്ധതിപ്രകാരം അഞ്ച് വനിതകള്‍ ചേര്‍ന്നാണ് സ്വയം തൊഴില്‍ സംരംഭമായി പദ്ധതി തുടങ്ങിയത്.അഞ്ച് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.

കണ്ണങ്കര മക്കട ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗങ്ങളാണ് സഞ്ചാരികള്‍ക്കായി ബോട്ടിങ് സൗകര്യങ്ങളൊരുക്കുന്നത്.താരതമ്യേന ആഴം കുറഞ്ഞ സ്ഥലമായതിനാല്‍ ബോട്ടില്‍ യാത്രചെയ്യാനും നീന്തിക്കുളിക്കാനും മീന്‍ പിടിക്കാനുമായി നിരവധി സഞ്ചാരികള്‍ എത്തി തുടങ്ങിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.അവധി ദിവസങ്ങളിലടക്കം നല്ല തിരക്കാണിപ്പോള്‍ അനുഭവപ്പെടുന്നത്. സഞ്ചാരികള്‍ക്കായി ശുചിമുറിയും മറ്റ് സൗകര്യങ്ങളും ഒരുക്കിയാല്‍ ഇനിയും ആളുകളെത്തും.

പെഡല്‍ ബോട്ട് യാത്രക്കായി ഫ്‌ലോട്ടിങ് ജെട്ടിയും ടിക്കറ്റ് കൗണ്ടറും എല്ലാം ഇവിടെ സജ്ജമാണ്.നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന മൂന്ന് ബോട്ടും, രണ്ടാള്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ടും, ഒരാള്‍ക്ക് കയറാവുന്ന സൈക്കിള്‍ മാതൃകയിലുള്ള ബോട്ടുമുണ്ട്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.രാവിലെ 11 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തനം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img