Saturday, November 15, 2025

വിദ്യാര്‍ത്ഥി കാലത്തെ മുദ്രാവാക്യങ്ങള്‍ ഓര്‍ത്തെടുത്ത് നേതാക്കള്‍

Must Read

മുക്കം: കലാലയ രാഷ്ട്രീയത്തിലെ മുദ്രാവാക്യങ്ങള്‍ ഓര്‍ത്തെടുത്ത് ഒരു സായാഹ്നം. മുക്കം എം.എ.എംഒ കോളെജില്‍ നിന്ന് ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ മുഖ്യധാരാ നേതൃനിരയിലെത്തിയ നേതാക്കളാണ് ഒത്തുകൂടിയത്. ഓര്‍മകളിലെ മുദ്രാവാക്യം എന്ന പേരിലായിരുന്നു പരിപാടി. നേതാക്കള്‍ കലാലയ രാഷ്ട്രീയ അനുഭവങ്ങള്‍ പങ്കുവെക്കുകയും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു.
പല കാലങ്ങല്‍ലായി ക്യാമ്പസില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയവരാണ് ഇവര്‍. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി വിശ്വനാഥന്‍ തുടങ്ങിയവര്‍ മാമോക്കില്‍ എത്തി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, മെമ്പര്‍ ഇ സീനത്ത്, കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ ഹസീന നൗഷാദ്, ഡോ. മുനീര്‍ വളപ്പില്‍ തുടങ്ങിയവരും സൗഹൃദ സംവാദത്തില്‍ പങ്കെടുത്തു.
എം.എ.എം.ഒ ഗ്ലോബല്‍ അലൂംനി കമ്മിറ്റി ജൂലൈ 24ന് സംഘടിപ്പിക്കുന്ന മിലാപ്പ് 22 സംഗമത്തിന് മുന്നോടിയായാണ് മീഡിയാ കമ്മിറ്റിയും ജേണലിസം ആന്‍ഡ് മാസ് കമ്യൂണികേഷന്‍ വിഭാഗവും ചേര്‍ന്ന് സംഗമം ഒരുക്കിയത്. വൈസ് പ്രിന്‍സിപ്പല്‍ ഡോ. അബൂബക്കര്‍ മങ്ങാട്ടുചാലില്‍ ഉദ്ഘാടനം ചെയ്തു. മീഡിയാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രഹന അധ്യക്ഷത വഹിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img