കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ സത്രീ പേവിഷബാധയ്ക്കെതിരായ വാക്സിന്‍ എടുത്തിട്ടും മരിച്ചു. കൂത്താളി രണ്ടേ ആറില്‍ പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് വീടിന് സമീപത്തുവച്ച ചന്ദ്രികയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. അന്ന് മറ്റ് എട്ടുപേര്‍ക്കും കടിയേറ്റിരുന്നു.
മരണം പേവിഷബാധയേറ്റുതന്നെയെന്നാണ് പ്രാഥമിക നിഗമനം. മുഖത്താണ് കടിയേറ്റത്. പത്തുദിവസം മുന്‍പ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.
ചന്ദ്രികയ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ പരിശോധനാഫലങ്ങള്‍ വരാനുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഭര്‍ത്താവ്: കുമാരന്‍. മക്കള്‍: ജയേഷ്, ജിതേഷ്., ജിതോയ് മരുമക്കള്‍: ജിജി, നിത്യ, ഇന്ദു.



