Thursday, January 15, 2026

വള്ളംകളിയില്‍ കേരള പോലീസിന്റെ ചതി: ഒന്നാം സ്ഥാനത്തേക്ക് കുതിച്ച വള്ളത്തെ മുക്കി

Must Read

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ നടന്ന 56ാമത് മഹാത്മാഗാന്ധി ജലോത്സവം പോലീസ് അലങ്കോലമാക്കിയതായി പരാതി. നിരണം ചുണ്ടന്‍ തുഴഞ്ഞ പോലീസുകാര്‍ ചെറുതന ചുണ്ടന്റെ അമരക്കാരനെ കൈക്കൊണ്ട് തള്ളി വെള്ളത്തിലിട്ടു. ചതിയിലൂടെ ഒന്നാം സ്ഥാനം നേടിയ കേരള പോലീസ് തുഴഞ്ഞ ചെറുതന ചുണ്ടന് കപ്പും പാരിതോഷികവും നല്‍കരുതെന്ന് വള്ളംകളി പ്രേമികള്‍ ആവശ്യപ്പെട്ടു.
ഇന്നലെ വൈകീട്ടാണ് മഹാത്മാഗാന്ധി ജലോത്സവം അരങ്ങേറിയത്. കേരള പോലീസ് ബോട്ട് ക്ലബ്ബാണ് നിരണം ചുണ്ടന്‍ തുഴഞ്ഞത്. ഇവരെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ മുന്നേറുന്നതിനിടെ നിരണം ചുണ്ടനിലുണ്ടായിരുന്ന പോലീസ് ക്ലബ് അംഗം ചെറുതനയിലെ അമരക്കാരനെ തള്ളി താഴെ ഇട്ടു. ഇതോടെ ചെറുതന ചുണ്ടന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങി.
പോലീസ് നടത്തിയ അട്ടിമറിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മത്സരത്തിന് പിന്നാലെ പോലീസുകാര്‍ക്ക് ട്രോഫിയും പാരിതോഷികവും നല്‍കരുതെന്നാവശ്യപ്പെട്ട് വള്ളംകളി പ്രേമികള്‍ സംഘിടിച്ച് പ്രതിഷേധിച്ചപ്പോള്‍ പോലീസ് ഇവര്‍ക്കെതിരെ ലാത്തി പ്രയോഗം നടത്തി. ക്രൂരമായി തല്ലി ചതച്ചെന്നാണ് നാട്ടുകാരുടെ ആരോപണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img