Tuesday, January 20, 2026

വയനാട് മീനങ്ങാടിയില്‍ കടുവ ഇറങ്ങി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Must Read

മീനങ്ങാടി:വയനാട് മീനങ്ങാടിയിലെ മൈലമ്പാടിയിലെ ജനവാസമേഖലയില്‍ കടുവ ഇറങ്ങി. റോഡിലൂടെ നടന്നുപോവുന്ന കടുവയുടെ ദൃശ്യം സമീപത്തുള്ള വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വീടിനു മുന്നില്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞത്.
കഴിഞ്ഞ ഒരു മാസമായി ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ ഇവിടെയുള്ള തോട്ടത്തില്‍ ഒരു മാനിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. മാനിനെ കടുവ ആക്രമിച്ചതാണ് എന്ന പരാതി പ്രദേശവാസികള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ക്യാമറകള്‍ അടക്കം സ്ഥാപിച്ചു. എന്നാല്‍ വനംവകുപ്പിന്റെ ക്യാമറകളില്‍ കടുവയുടെ ദൃശ്യം ഒന്നും പതിഞ്ഞില്ല. ഈ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഇന്നു രാവിലെ കടുവ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img