വയനാട്: നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂലയില്‍ പുലിയിറങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനാണ് പുലിയിറങ്ങിയത്.
അമ്പുകുത്തി ഗോവിന്ദമൂലം കോന്നാംകോട്ടില്‍ സത്യന്‍ ഷീല ദമ്ബതികളുടെ വീട്ടിലെ വളര്‍ത്തുനായയെ പുലി പിടികൂടി. വീട്ടുകാര്‍ കുപ്പാടി പോസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.കഴിഞ്ഞദിവസം അമ്ബുകുത്തി ജിഎല്‍പി സ്‌കൂള്‍ പരിസരത്തും പുലിയുടെ കാല്‍പ്പാട് കണ്ടതായി നാട്ടുകാര്‍ പറയുന്നു.



