Friday, January 16, 2026

വടക്കഞ്ചേരി അപകടം :അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

Must Read

പാലക്കാട് :ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഇന്ന് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കും.അപകടം നടക്കുമ്പോള്‍ ടൂറിസ്റ്റ് ബസിന്റെ വേഗത 97 കിലോമീറ്ററായിരുന്നു.ശരാശരി 84 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഈ ബസിന്റെ യാത്രയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ചു വിദ്യാര്‍ഥികളും ഒരു അധ്യാപകനും മുന്ന് കെ.എസ്.ആര്‍.ടി.സി യാത്രക്കാരുമടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ലൂമിനസ് എന്ന ടൂറിസ്റ്റ് ബസ് ഇതിന് മുമ്പ് അഞ്ചുതവണ നിയമലംഘനത്തിന് പിടിയിലായിട്ടുണ്ട്.ബസ് ഡ്രൈവറേയും ഉടമയേയും റിമാന്‍ഡ് ചെയ്തു.ഡ്രൈവര്‍ ജോമോനെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരേയും ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.

സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള ഓപ്പറേഷന്‍ ഫോക്കസ് ത്രീ പരിശോധന തുടരും. ഇന്നലെ 134 ബസുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് രണ്ട് ലക്ഷത്തി പതിനാറായിരം രൂപ പിഴ ചുമത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img