കോഴിക്കോട്: വടകര നഗരസഭയിലെ ജൂബിലി ടാങ്കിനടുത്തുള്ള സംസ്ഥാനത്തെ ആദ്യ ഗ്രീന്‍ ടെക്നോളജി സെന്റര്‍ സന്ദര്‍ശിക്കാന്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ അധികൃതരെത്തി. നഗരസഭ അധികൃതരും ഹരിതകര്‍മ്മ സേനാംഗങ്ങളുമാണ് വടകരയിലെത്തിയത്.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ. പി.ബിന്ദു, സെക്രട്ടറി എന്‍.കെ. ഹരീഷ്, ഹരിയാലി കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍, ഹരിയാലി സെക്രട്ടറി അനില പി. കെ, പ്രസിഡന്റ് അനിത വി. പി എന്നിവര്‍ സംഘത്തെ സ്വീകരിച്ചു.
നാരായണ നഗരത്തിലുള്ള എം.ആര്‍.എഫ്, പഴയ ബസ് സ്റ്റാന്‍ഡിലെ ദ്വാരക ബില്‍ഡിങ്ങിലെ ഗ്രീന്‍ ഷോപ്പ്, റന്റ് ഷോപ്പ്, റിപ്പയര്‍ ഷോപ്പ്, സ്വാപ്പ് ഷോപ്പ്, ഹരിയാലി ഓഫീസ് ,നഗരസഭ പാര്‍ക്ക്, എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു.
സന്ദര്‍ശന പഠന സംഘത്തില്‍ ബത്തേരി നഗരസഭാ സെക്രട്ടറി അലി അസ്‌കര്‍, വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ലിഷ, ഷാമില ജുനൈസ്, സാലി പൗലോസ്, എച്ച്.ഐ സന്തോഷ് കുമാര്‍, ജെ.എച്ച്.ഐ സവിത പി.എസ് എന്നിവര്‍ നേതൃത്വം നല്‍കി.



